Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേണ്ട ബ്രോ: ഫ്ലാഷ്​...

'വേണ്ട ബ്രോ': ഫ്ലാഷ്​ മോബ്​ നടത്തി

text_fields
bookmark_border
തൃശൂർ: മയക്കുമരുന്നിനെതിരെ സിറ്റി പൊലീസ് ആവിഷ്കരിച്ച 'വേണ്ട ബ്രോ' കാമ്പയി​െൻറ ഭാഗമായി കോർപറേഷൻ കുടുംബശ്രീ പ്രവർത്തകർ തെക്കേ ഗോപുരനടയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 300ഓളം കുടുബശ്രീ പ്രവർത്തകർ. നഗരത്തിൽ പ്രകടനം നടത്തി. പ്ലക്കാർഡുമായി നടത്തിയ പ്രകടനം കോർപറേഷൻ പരിസരത്ത് സമാപിച്ചു. വിമല, എലൈറ്റ് നഴ്സിങ് കോളജുകളിൽ ലൈവ് ഷോ അരങ്ങേറി. സർക്കിൾ ഇൻസ്പെക്ടർമാരായ ജെ. മാത്യു, ബി. സന്തോഷ്, വി.വി. ബെന്നി, ഇൻസ്പെകടർമാരായ പി.പി. ജോയ്, സിജോ, വർഗീസുകുട്ടി എന്നിവർ സംസാരിച്ചു. ശനിയാഴ്ച വൈകീട്ട് ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരത്തിൽ മെഴുകുതിരി തെളിച്ച് നഗരത്തിൽ മനുഷ്യച്ചങ്ങല തീർക്കും.
Show Full Article
TAGS:LOCAL NEWS 
Next Story