Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫർക്ക ശുദ്ധജല വിതരണ...

ഫർക്ക ശുദ്ധജല വിതരണ പദ്ധതി നവീകരണം പാതിവഴിയിൽ

text_fields
bookmark_border
തൃപ്രയാർ: പത്ത് പഞ്ചായത്തുകൾക്ക് ആശ്രയമായ നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയുടെ നവീകരണം എങ്ങുമെത്തിയില്ല. 25 കോടി രൂപ മുടക്കി പഴയ പൈപ്പുകൾ മാറ്റി ഗുണനിലവാരമുള്ള പൈപ്പുകളിടുകയായിരുന്നു ലക്ഷ്യം. പദ്ധതി ലക്ഷ്യത്തിലെത്താത്തതിനാൽ ഇടക്കിടെ വിതരണം തടസ്സപ്പെടുകയാണ്. നവീകരണം പൂർത്തീകരിക്കുന്നതോടെ നാട്ടിക ഫർക്കയിലെ ശുദ്ധജല വിതരണത്തിലെ തടസ്സങ്ങൾ തീർക്കാനാകുമെന്നാണ് കണക്കാക്കുന്നത്. വെള്ളത്തി​െൻറ ഉപഭോഗം കൂടിയതോടെ പൈപ്പുകളിൽ മർദം വർധിച്ചു. ഇതോടെ പലയിടങ്ങളിലും നിരന്തരം പൊട്ടൽ തുടങ്ങി. പൈപ്പ് അറ്റകുറ്റപ്പണിയുടെ പേരിൽ മൂന്നുദിവസമെങ്കിലും കുടിവെള്ളം മുടങ്ങുക പതിവാണ്. നവീകരണം നടത്തുമെന്ന പ്രഖ്യാപനമുണ്ടാവുകയും തുടർനടപടികൾക്ക് തുക വകയിരുത്തലും കഴിഞ്ഞ് വർഷം പിന്നിട്ടിട്ടും നിർമാണ നടപടികളൊന്നുമായില്ല. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, ശ്രീ നാരായണപുരം, എടവിലങ്ങ് എന്നീ പഞ്ചായത്തുകളിലാണു പദ്ധതി പ്രകാരം കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു വരുന്ന മേഖല കൂടിയാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story