Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട്് മേൽപാലം:...

പുതുക്കാട്് മേൽപാലം: ഐക്യദാർഢ്യവുമായി നാടൊന്നിക്കുന്നു

text_fields
bookmark_border
ആമ്പല്ലൂര്‍-: അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ദേശീയപാത പുതുക്കാട് സ​െൻററില്‍ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യമുന്നയിച്ച് ദിവസങ്ങളായി വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ പ്രതിഷേധത്തി​െൻറ പാതയിലാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് യൂനിറ്റി​െൻറ നേതൃത്വത്തില്‍ വെള്ളിയാഴ്ച ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. വ്യാപാരികള്‍ ഉപവസിക്കുകയും ചെയ്തു. മേൽപാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കാനുള്ള ഭീമഹരജിയുടെ ഒപ്പുശേഖരണവും നടന്നു. പുതുക്കാട് സ​െൻറ് ആൻറണീസ് പള്ളി വികാരി ഫാ.പോള്‍സണ്‍ പാലത്തിങ്കല്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡൻറ് എന്‍.ആര്‍. ജോഷി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാലയങ്ങളുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും ക്ലബുകളും വ്യാപാരികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയിരുന്നു. ഇതേവിഷയമുന്നയിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി സെബി കൊടിയ​െൻറ നേതൃത്വത്തില്‍ ദേശീയപാതയോരത്ത് ജനകീയസമരം സംഘടിപ്പിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.രാജേശ്വരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം പുതുക്കാട് സ​െൻററില്‍ പുതുക്കാട് വികസന സമിതി നേതൃത്വത്തില്‍ പാട്ടകൊട്ടി ശബ്്ദപ്രതിഷേധവും പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story