Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഷ്്ടാവ് കിണറ്റില്‍...

മോഷ്്ടാവ് കിണറ്റില്‍ വീണതായി സംശയം; ഫയര്‍ഫോഴ്‌സ് തിരച്ചിൽ നടത്തി

text_fields
bookmark_border
കൊടകര: വീട്ടുകിണറ്റില്‍ മോഷ്ടാവ് വീണെന്ന സംശയത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തി. അരമണിക്കൂറോളം തിരഞ്ഞിട്ടും ഒന്നും കാണാനായില്ല. ആള്‍മറയുടെ ഉള്‍ഭിത്തിയില്‍ ചെളിപുരണ്ട അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കിണറ്റില്‍ വീണയാള്‍ കയറിേപ്പായതി​െൻറ അടയാളമാണിതെന്ന് സംശയിക്കുന്നുണ്ട്. കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിന് പിറകിലെ കനാലിന് സമീപത്തെ കാവില്‍മഠം ഗോവിന്ദനുണ്ണിയുടെ വീട്ടുകിണറ്റിലാണ് മോഷ്ടാവ് വീണതായി സംശയമുയര്‍ന്നത്. രാവിലെ വീട്ടുകാര്‍ കിണറിന് സമീപത്തെത്തിയപ്പോള്‍ കിണറിന് മീതെ ഇട്ട വല പൊട്ടിയ നിലയില്‍ കണ്ടതാണ് സംശയമുണ്ടാകാന്‍ കാരണം. സമീപത്തായി പഴയ ചെരിപ്പുകള്‍ കണ്ടതോടെ കിണറ്റില്‍ ആരോ വീണതായി സംശയം ബലപ്പെട്ടു. കൊടകര പൊലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് അവർ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാതാളക്കരണ്ടി ഉപയോഗിച്ച് കിണറ്റില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി പരിശോധന നടത്തിയ ശേഷമാണ് ആരും കിണറ്റില്‍ വീണിട്ടില്ലെന്ന് ഉറപ്പുവരുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story