Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആത്​മീയ സദസ്സ്​

ആത്​മീയ സദസ്സ്​

text_fields
bookmark_border
പഴഞ്ഞി: െഎക്യ യുവജന പെന്തക്കോസ്ത് സംഘടനയുടെ നേതൃത്വത്തിൽ നടന്ന സാന്ത്വനം -2017 പാസ്റ്റർ ജോയ് എം. തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആശിഷ് പി. ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലസൻ വർഗീസ്, സി.െഎ. ഷാജു, പി.സി. സാം, ഗോഡ്സൻ ജേക്കബ് എന്നിവർ സംസാരിച്ചു. യു.വൈ.പി.എ വോയ്സ് സംഗീത ശുശ്രൂഷ നിർവഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം പരിസര ശുചീകരണം പഴഞ്ഞി: െഎക്യ യുവജന പെന്തക്കോസ്ത് സംഘടനയുടെ നേതൃത്വത്തിൽ ഹർത്താൽ ദിനത്തിൽ പഴഞ്ഞി പ്രാഥമികാരോഗ്യ കേന്ദ്രം പരിസരം ശുചീകരിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ടി.വൈ. ജയിംസ് അധ്യക്ഷത വഹിച്ചു. ഡെന്നി പുലിക്കോട്ടിൽ, ആശിഷ് പി. ജോർജ് എന്നിവർ സംസാരിച്ചു. വി.ഇ. എബിസൺ, ഗോഡ്സൺ ജേക്കബ്, പി.സി. സാം, റോയ് സൈമൻ, പി.സി. റോയ്, കെ.െഎ. ജിജി, ബ്ലസൻ വർഗീസ്, വി.പി. ജോയ് എന്നിവർ നേതൃത്വംനൽകി. അന്നേദിവസം ആശുപത്രിയിൽ എത്തിയ രോഗികൾ ഉൾപ്പെടെ മുഴുവൻ പേർക്കും ലഘു ഭക്ഷണം വിതരണം ചെയ്തു. മദ്യനയത്തിൽ പ്രതിഷേധം കുന്നംകുളം: സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ആർത്താറ്റിൽ മെഴുകുതിരി ജ്വാല ഉയർത്തി പ്രതിഷേധിച്ചു. സമരം വികാരി ഫാ. ലൂയിസ് എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.എ. റാഫി അധ്യക്ഷത വഹിച്ചു. ഫെറോന പ്രസിഡൻറ് വർഗീസ് നീലങ്കാവിൽ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ, സി.എഫ്. റോബിൻ, പി.ഡി. ടോമി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story