Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.ഡി കോളജ്​...

എം.ഡി കോളജ്​ വിദ്യാർഥി തർക്കം പരിഹരിക്കാൻ സമിതി

text_fields
bookmark_border
പഴഞ്ഞി: എം.ഡി കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ പരിഹരിച്ച് സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ധാരണ. കോളജ് അധ്യാപക കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. വകുപ്പ് മേധാവികൾ അടങ്ങുന്ന കൗൺസിലിൽ നിന്ന് അഞ്ചുപേരടങ്ങുന്ന സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. അധ്യാപകരായ ഡോ. രാജീവ്, പ്രഫ. പയസ്, പ്രഫ. വിജയ കൃഷ്ണ, പ്രഫ. രാജി, ഡോ. ജിജിപോൾ എന്നിവർ അടങ്ങുന്നതാണ് സമിതി. സംഘട്ടനത്തിൽ ഏർപ്പെട്ട മൂന്ന് വിദ്യാർഥികളിൽനിന്ന് സമിതി തെളിവെടുത്തു. കൗൺസിലി​െൻറ അറിവോടുകൂടി മാത്രമേ കാമ്പസിലേക്ക് പൊലീസിനെ വിളിക്കാൻ പാടുള്ളൂവെന്നും തീരുമാനിച്ചു. രണ്ടാം വർഷ, അവസാന വർഷ വിദ്യാർഥികൾ തമ്മിൽ കുറച്ച് ദിവസങ്ങളായി നടന്നുവന്ന സംഘട്ടനവും വാക്കുതർക്കവും കോളജിലെ പഠനാന്തരീക്ഷത്തേയും ബാധിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് അടിയന്തരമായി കോളജ് കൗൺസിൽ വിളിച്ചുചേർത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story