Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാൾ കേരള റേഷൻ...

ഒാൾ കേരള റേഷൻ റീ​െട്ടയിൽ ഡീലേഴ്​സ്​ അസോസിയേഷൻ പിളർപ്പിലേക്ക്​

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയായ ഒാൾ കേരള റേഷൻ റീെട്ടയിൽ ഡീലേഴ്സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) പിളർപ്പിലേക്ക്. സംസ്ഥാന ഭാരവാഹി പട്ടികയിൽ റേഷൻ വ്യാപാരികളുടെ പ്രാതിനിധ്യം കുറഞ്ഞതിനെ ചോദ്യം ചെയ്തവരും ഒൗദ്യോഗിക വിഭാഗവും തമ്മിലെ ചേരിപ്പോരാണ് സംഘടനയെ പിളർപ്പി​െൻറ വക്കിൽ എത്തിച്ചത്. ഭാരവാഹികളിൽ രാഷ്ട്രീയ പാർട്ടി അംഗങ്ങളുടെ ആധിക്യം ചോദ്യംചെയ്ത തൃശൂർ ജില്ല സെക്രട്ടറി പി.ആർ. സുന്ദരൻ ഉൾപ്പെടെയുള്ളവരെ സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത് പ്രശ്നം കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഇതോടെ വിവിധ ജില്ലകളിൽ റേഷൻ കടകാർക്ക് പ്രാമുഖ്യം വേണമെന്ന മുറവിളിയും ഉയരുകയാണ്. 2016 ഫെബ്രുവരി 12ന് കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്ത സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ, ൈവസ് പ്രസിഡൻറുമാരായ ജോൺസൻ വിളവിനാൽ, മോഹനൻ പിള്ള, സെക്രട്ടറിമാരായ ഉണ്ണികൃഷണൻ പിള്ള, സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഡി. പോൾ, ട്രഷറർ അബുഹാജി എന്നിവർ റേഷൻ വ്യാപാരികളെല്ലന്നാണ് പുറത്താക്കപ്പെട്ടവരുടെ വാദം. സംഘടനയുടെ ചട്ടപ്രകാരം ആറ് റേഷൻ കടക്കാർക്ക് ഒരു ഒാണററി അംഗത്തെ ഭാരവാഹിയായി എടുക്കാനാവും. എന്നാൽ നിലവിലെ 51 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 35 പേരും 21 ഭാരവാഹികളിൽ 15പേരും പുറത്തുനിന്നുള്ളവരാണെന്ന് പുറത്താക്കിയവർ പറയുന്നു. ഇങ്ങനെ നിലവിൽ വന്ന സംസ്ഥാന കമ്മിറ്റിക്കെതിരെ പി.ആർ. സുന്ദരൻ നൽകിയ കേസിൽ സംസ്ഥാന കമ്മിറ്റിയെ റദ്ദാക്കി തൃശൂർ കോടതി വിധി വന്നു. ഇതിനെതിരെ ഹൈകോടതിയിൽ നിന്ന് സംസ്ഥാന ഭാരവാഹികൾ സ്റ്റേ വാങ്ങി. തുടർന്ന് സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ തൃശൂർ ജില്ല ഒാഫിസ് താഴിട്ടു പൂട്ടിയതും പ്രശ്നത്തിന് കാരണമായി. സംഘടനയിൽ മറ്റുള്ളവർ ഏറിയതോടെ റേഷൻകടക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നേടാനാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. തൃശൂർ ജില്ലയിലെ 1,100 അംഗങ്ങളിൽ ഭൂരിഭാഗവും ഒൗദ്യോഗിക വിഭാഗത്തി​െൻറ നയത്തിന് എതിരാണെന്ന് പുറത്താക്കപ്പെട്ട സുന്ദരൻ 'മാധ്യമ'ത്തോട് പറഞ്ഞു. സംഘടന വിരുദ്ധ പ്രവർത്തനത്തി​െൻറ പേരിൽ ജില്ല കമ്മിറ്റി പിരിച്ചുവിട്ട് സംസ്ഥാന വൈസ് പ്രസിഡൻറായ മോഹനൻപിള്ളയെ ചെയർമാനാക്കി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചതായി സംസ്ഥാന കമ്മിറ്റി ജില്ല സപ്ലൈ ഒാഫിസർക്ക് കത്ത് നൽകിയിട്ടുണ്ട്. ഒൗദ്യോഗിക വിഭാഗത്തി​െൻറ പ്രതിനിധികളായ സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഡി. പോൾ എന്നിവരുമായാണ് ബന്ധപ്പെടേണ്ടതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story