Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണപക്ഷത്തെ...

ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി സി.പി.എം നേതാവിെൻറ വിമർശനം

text_fields
bookmark_border
തൃശൂര്‍: അധികാരം പോയാല്‍ പട്ടിക്ക് തുല്യമാണെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാരോട് സി.പി.എം കൗണ്‍സിലര്‍ എം.പി ശ്രീനിവാസ‍​െൻറ ഓര്‍മപ്പെടുത്തല്‍. റിലയന്‍സുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് ഡേവീസ് കാടയും അടങ്ങുന്ന കോര്‍പറേഷന്‍ അധികാര കേന്ദ്രത്തോട് അനൂപ് ഡേവീസ് കാടയുടെ പേര് പരാമര്‍ശിച്ച് ശ്രീനിവാസ​െൻറ ഓര്‍മപ്പെടുത്തല്‍. റിലയന്‍സുമായി ബന്ധപ്പെട്ട ഫയലില്‍ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനമെടുക്കാതിരുന്നത് കമ്മിറ്റിയുടെ കഴിവ് കേടാണെന്ന അനൂപി​െൻറ പരിഹാസത്തിന് മറുപടിയായിട്ടായിരുന്നു ശ്രീനിവാസൻറെ പൊട്ടിത്തെറി. അധികാരത്തില്‍ ഇരിക്കുമ്പോള്‍ നല്ല രീതിയില്‍ പെരുമാറിയാല്‍ ജനം ബഹുമാനിക്കും. ഒന്നി​െൻറയും പേരില്‍ ഊറ്റം കൊള്ളാനോ ധാർഷ്ട്യം കാണിക്കാനോ ഉള്ള പദവിയല്ല ഒന്നും. 30 വര്‍ഷമായി ജനപ്രതിനിധിയായ തനിക്ക് പണി അറിയാം. കേരള മുനിസിപ്പല്‍ നിയമം അനുസരിച്ചാണ് കൗണ്‍സിലില്‍ പ്രവര്‍ത്തിക്കേണ്ടതും തീരുമാനങ്ങള്‍ എടുക്കേണ്ടതുമെന്നും റിലയന്‍സ് കമ്മിറ്റി എന്ന പേരില്‍ കൗണ്‍സില്‍ അറിയാതെ കമ്മിറ്റി രൂപവത്കരിച്ചതിനെ പരാമര്‍ശിച്ച് അദ്ദേഹം തുറന്നടിച്ചു. റിലയന്‍സ് വിഷയത്തിനായി പ്രത്യേകം കമ്മിറ്റി രൂപവത്കരിച്ചത് ശ്രീവനിവാസന്‍ ചെയര്‍മാന്‍ ആയ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി കാര്യങ്ങള്‍ ശരിക്ക് ചെയ്യാത്തതിനാലാണെന്ന് അനൂപ് പരാമര്‍ശിച്ചിരുന്നു. കൗണ്‍സില്‍ യോഗങ്ങളില്‍ ശ്രീനിവാസന്‍ പങ്കെടുക്കാത്തതിനെക്കുറിച്ചും അനൂപ് പരിഹസിച്ചിരുന്നു. പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ കൗണ്‍സിലില്‍ വന്നാലേ ഫയല്‍ കമ്മിറ്റിക്ക് അയക്കൂവെന്നില്ലെന്ന് ശ്രീനിവാസന്‍ മറുപടി നല്‍കി. ഭരണപക്ഷം എടുക്കുന്ന തെറ്റായ തീരുമാനങ്ങളുടെ ഭാഗമാകാന്‍ ഇഷ്ടമല്ലാത്തതിനാലാണ് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തത്. കൗണ്‍സില്‍ അറിയാതെ ആരോട് ചോദിച്ചിട്ടാണ് റിലയന്‍സ് കമ്മിറ്റി രൂപവത്കരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിലയന്‍സ് കമ്മിറ്റിയും റിലയന്‍സ് അധികൃതരും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച കൗണ്‍സിലി​െൻറ പരിഗണനക്ക് സമര്‍പ്പിച്ചിരുന്നു. മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി. കൗണ്‍സില്‍ അറിയാതെ കമ്മിറ്റി രൂപവത്കരിക്കാനാവില്ല. ഉഡായിപ്പ് പരിപാടി വെച്ചിട്ട് കാര്യമില്ല. ഓരോ പൈസക്കും മറുപടി പറയാനുള്ള ബാധ്യത കൗണ്‍സിലിന് ഉണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫയൽ പൊതുമരാമത്ത് കമ്മിറ്റിയുടെ പരിശോധനക്ക് വിടാൻ കൗൺസിൽ പിന്നീട് തീരുമാനിച്ചു. മാസ്റ്റർ പ്ലാൻ ചർച്ചയിൽ പ്രായോഗികമല്ലാത്ത പല നിർദേശങ്ങളുമുണ്ടെന്നും, നൂറിലേറെ റോഡുകളുടെ വീതിയിൽ അശാസ്ത്രീയമാണെന്നും വിലയിരുത്തി ചർച്ച തുടരാനും കൗൺസിൽ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story