Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാക്കടപ്പുറത്ത്...

വാക്കടപ്പുറത്ത് ആയിരങ്ങള്‍ തര്‍പ്പണം നടത്തി

text_fields
bookmark_border
ചാവക്കാട്: പിതൃമോക്ഷ പ്രാപ്തി തേടി പഞ്ചവടി . പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രക്കമ്മിറ്റിയുടെ കീഴിൽ വാവ് ദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മുതലാണ് വാവുബലി തുടങ്ങിയത്. വരി കടപ്പുറം മുതല്‍ ദേശീയ പാതയിലെ പഞ്ചവടി സ​െൻറർ വരെ നീണ്ടു. പ്രത്യേകം നിർമിച്ച പന്തലിലും പുറത്തുമായി ഒരേസമയം ആയിരത്തോളം പേരുടെ നിരയായാണ് ബലിയര്‍പ്പിച്ചത്. മേല്‍ശാന്തി രതീഷ്‌ ശാന്തിയുടെയും , ഷൈന്‍ ശാന്തിയുടെയും നേതൃത്വത്തില്‍ നാല്‍പത് അംഗ പൂജാരി സംഘം തര്‍പ്പണ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിച്ചു. എടക്കഴിയൂര്‍ ലൈഫ് കെയര്‍, അകലാട് നബവി പ്രവര്‍ത്തകരും ചാവക്കാട് പൊലീസും കടലിലിറങ്ങുന്നവര്‍ക്ക് സുരക്ഷയൊരുക്കി. േക്ഷത്ര കമ്മിറ്റി ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, കോങ്കണ്ടത്ത് വിശ്വംഭരൻ, വേഴംപറമ്പത്ത് രാജൻ, വി.എം. സദാനന്ദൻ, ടി.എ. അർജുനൻ സ്വാമി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story