Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ ക്ഷേത്രത്തിൽ ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരമെണ്ണൽ തുടങ്ങി

text_fields
bookmark_border
ഗുരുവായൂര്‍: അഡ്മിനിസ്േട്രറ്റർ ഇല്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരമെണ്ണൽ ആരംഭിച്ചു. കോടതി നിർദേശമനുസരിച്ച് സബ് കലക്ടർ ഡോ. രേണുരാജിന് ഭണ്ഡാരത്തി​െൻറയും ലോക്കറുകളുടെയും താക്കോൽ അഡ്മിനിസ്ട്രേറ്ററായിരുന്ന സി.സി. ശശിധരൻ കൈമാറി. ഈ മാസം ഒമ്പത് മുതലാണ് ഭണ്ഡാരം എണ്ണൽ തുടങ്ങേണ്ടിയിരുന്നത്. അഡ്മിനിസ്ട്രേറ്ററുടെ കാലാവധി നീട്ടിയതിനെതിരെ ദേവസ്വം ഹൈകോടതിയിൽ നിന്ന് സ്റ്റേ നേടിയതോടെയാണ് ഭരണപ്രതിസന്ധിയും ഭണ്ഡാരം എണ്ണൽ വൈകലുമുണ്ടായത്. പ്രശ്നം ഹൈകോടതിയെ ധരിപ്പിച്ചതിനെ തുടർന്ന് ഭണ്ഡാരത്തി​െൻറയും ലോക്കറുകളുടെയും താക്കോൽ സബ് കലക്ടർക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച രാവിലെ എട്ടിന് ക്ഷേത്രത്തിൽ സബ് കലക്ടർക്ക് താക്കോൽ കൈമാറിയത്. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ഉൗരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം കെ. കുഞ്ഞുണ്ണി, ഡെപ്യൂട്ടി അഡ്മിനിസ്േട്രറ്റർമാരായ പി. ശങ്കുണ്ണിരാജ്, വി.സി. രാധ, സി. ശങ്കരനുണ്ണി, വി. രാജഗോപാലൻ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ ബാങ്കിനാണ് ഈ മാസത്തെ ഭണ്ഡാരം എണ്ണലി​െൻറ ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story