Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ സന്ദേശവുമായി ഓട്ടോ റിക്ഷ തൊഴിലാളികളും

text_fields
bookmark_border
ലഹരി വിരുദ്ധ സന്ദേശവുമായി ഓട്ടോ തൊഴിലാളികൾ തൃശൂർ: പ്രകടനങ്ങളും, വഴിമുടക്കി റാലികളും ഏറെ കണ്ട സ്വരാജ് റൗണ്ടിൽ വഴിമുടക്കാതെ ഓട്ടോതൊഴിലാളികളുടെ സന്ദേശ റാലി. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ സിറ്റി പൊലീസ് സംഘടിപ്പിക്കുന്ന 'വേണ്ട ബ്രോ' കാമ്പയി​െൻറ ഭാഗമായായിരുന്നു നഗരത്തിലെ ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ റാലി. ബോർഡുകളും, സ്റ്റിക്കറുകളും പതിച്ച ഓട്ടോറിക്ഷകൾ ലഹരി വിരുദ്ധ സന്ദേശവുമായി നഗരത്തിലിറങ്ങി. റാലിക്ക് മുന്നോടിയായി ഓട്ടോറിക്ഷാ തൊഴിലാളികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. കമീഷണര്‍ രാഹുല്‍ ആർ.നായര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി റാലി ഫ്ലാഗ് ഓഫ് ചെയ്തു. 'വേണ്ട ബ്രോ' സ്റ്റിക്കറുകള്‍ പതിച്ച 250ല്‍ പരം ഓട്ടോറിക്ഷകള്‍ റാലിയില്‍ പങ്കെടുത്തു. മണികണ്ഠനാലില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി മണികണ്ഠനാലില്‍ തന്നെ സമാപിച്ചു. എ.സി.പി- വാഹിദ്, തൃശൂര്‍ ഈസ്റ്റ് സി.ഐ- കെ.സി. സേതു, ട്രാഫിക് എസ്.ഐ- പി.പി.ജോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story