Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയനം^സി.വി. ശ്രീരാമൻ...

അയനം^സി.വി. ശ്രീരാമൻ കഥപുരസ്​കാരത്തിന് കൃതികൾ ക്ഷണിച്ചു

text_fields
bookmark_border
അയനം-സി.വി. ശ്രീരാമൻ കഥപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു തൃശൂർ: കഥാകാരൻ സി.വി. ശ്രീരാമ​െൻറ ഓർമക്കായി 'അയനം' സാംസ്കാരികവേദി ഏർപ്പെടുത്തുന്ന അയനം-സി.വി. ശ്രീരാമൻ കഥ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2014 ജനുവരി മുതൽ 2017 സെപ്റ്റംബർ 30 വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥ സമാഹാരത്തിനാണ് 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ഈ പുരസ്കാരം. വായനക്കാർക്കും എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങൾ അയക്കാം. നാലു കോപ്പി വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്കാരികവേദി, ഒല്ലൂർ, തൈക്കാട്ടുശ്ശേരി തപാൽ, തൃശൂർ, കേരളം -680 306 എന്ന വിലാസത്തിൽ 2017 നവംബർ 30നകം ലഭിക്കണം. മൊബൈൽ: 9388922024.
Show Full Article
TAGS:LOCAL NEWS 
Next Story