Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിനോമിനൽ തട്ടിപ്പ്:...

ഫിനോമിനൽ തട്ടിപ്പ്: കൈമാറ്റം തടയുന്നതിന് നടപടി ആരംഭിച്ചു

text_fields
bookmark_border
ചാലക്കുടി: കോടികൾ തട്ടിയ ചാലക്കുടി ഫിനോമിനല്‍ ഹെൽത്ത് കെയറി​െൻറ സ്വത്തുക്കള്‍ കൈമാറുന്നത് തടയാൻ നടപടി ആരംഭിച്ചു. ഇത് സംബന്ധിച്ച കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കി. ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സി.ഐ.മാരായ എം.വി. മണികണ്ഠന്‍, സജീവ് അഗസ്റ്റിന്‍, എസ്.ഐ സി.കെ. രാജു, എ.എസ്‌.ഐമാരായ സുരേഷ്, അനില്‍കുമാര്‍, സജി എന്നിവരടങ്ങുന്ന സംഘം മൂന്ന് ദിവസത്തിലേറെയായി ചാലക്കുടിയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുകയാണ്. ഫിനോമിനല്‍ കെയറില്‍ ചേര്‍ന്ന് പണം നഷ്്ടപ്പെട്ടവരുടെ 17,000ത്തില്‍ പരം പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തുടര്‍ന്ന് ഫിനോമിനലി​െൻറ ശ്രീകുമാര്‍ ബില്‍ഡിങ്ങിലുള്ള ഓഫിസിലെത്തി അവിടത്തെ രേഖകളും മറ്റും പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. ഇടപാടുകാരുടെ പണം തിരിച്ചു ലഭിക്കുന്നതി​െൻറ ഭാഗമായി കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് തടയാനുള്ള നടപടിയാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. പ്രധാനമായും സൗത്ത് ജങ്ഷനില്‍ സര്‍വിസ് റോഡിന് സമീപമുള്ള ബഹുനിലകെട്ടിടമാണ് ഇതില്‍ പ്രധാനം. പ്രതിസന്ധികളുടെ അവസാനഘട്ടത്തില്‍ ഇത് വിറ്റതായി കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. കിഴക്കേ ചാലക്കുടി വില്ലേജിലെ ഈ സ്വത്ത് കൈമാറ്റം റദ്ദാക്കണമെന്ന് പരാതിക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് സമീപം മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കാന്‍ കമ്പനി നേരത്തെ സ്ഥലം വാങ്ങിയിട്ടിരുന്നു. ഈ സ്ഥലം കൈമാറ്റം ചെയ്യുന്നതും തടയും. ചാലക്കുടി സ്റ്റേഷനില്‍ ഇപ്പോഴും ഫിനോമിനല്‍ കെയറിനെതിരെ പരാതിക്കാര്‍ എത്തുന്നത് നിലച്ചിട്ടില്ല. പരാതികളുടെ ബാഹുല്യംകൊണ്ട് സൂക്ഷിക്കാന്‍ സ്റ്റേഷനില്‍ സ്ഥലമില്ലാത്ത അവസ്ഥയിലാണ്. ഫിനോമിനല്‍ കെയറി​െൻറ പ്രധാന ഡയറക്ടര്‍മാരെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് കെണികള്‍ ഒരുക്കിയതായി സൂചനയുണ്ട്. ഡയറക്ടര്‍മാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കല്ലേറ്റുങ്കര മുത്തിരത്തിപറമ്പില്‍ ഷംസീര്‍ (54), ചാലക്കുടി ഫൊറോനപ്പള്ളിക്ക് സമീപം ചെങ്ങിനിമറ്റം തോമസ് (71) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ പ്രധാനപ്പെട്ട രണ്ടുപേര്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ മുംബൈ സ്വദേശിയാണ് ഇവരില്‍ ഒരാള്‍. ഇയാളെ പിടികൂടിയാല്‍ മാത്രമേ നിക്ഷേപകരുടെ പണം തിരിച്ചു കിട്ടുന്നതിന് കഴിയുകയുള്ളൂ. ഇയാളാണ് കേരളത്തില്‍നിന്നുള്ള നിക്ഷേപകരുടെ പണം മുംബൈയിലേക്ക് വലിച്ചത്. രണ്ടാമത്തെയാള്‍ സ്ഥാപനത്തി​െൻറ ഡയറക്ടറും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആളുമായ കൊരട്ടി കട്ടപ്പുറം സ്വദേശിയാണ്. കഴിഞ്ഞ ആറ് മാസമായി ഇയാള്‍ അപ്രത്യക്ഷനാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് പണം നഷ്ടപ്പെട്ടവര്‍ സംഘടിച്ച് വ്യാഴാഴ്ച ഫിനോമിനല്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story