Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാതിവഴിയിൽ കരിങ്ങോൾചിറ ...

പാതിവഴിയിൽ കരിങ്ങോൾചിറ റഗുലേറ്റർ നിർമാണം; കരാറുകാരനെതിരെ നടപടിക്കൊരുങ്ങുന്നു

text_fields
bookmark_border
പുത്തൻചിറ: കരിങ്ങോൾചിറ റഗുലേറ്ററി​െൻറ നിർമാണം പൂർത്തീകരിക്കാത്ത കരാറുകാരനെതിരെ പൊതുമരാമത്ത് വകുപ്പ് നിയമ നടപടിക്കൊരുങ്ങുന്നു. 2009ൽ ആരംഭിച്ച കരിങ്ങാച്ചിറ പാലത്തി​െൻറ നിർമാണം പൂർത്തീകരിക്കാത്തത് കരാറുകാര​െൻറ വീഴ്ചയാണെന്നാണ് വകുപ്പി​െൻറ കണ്ടെത്തൽ. കരിങ്ങോൾചിറ പാലത്തി​െൻറ അപ്രോച്ച് റോഡിനായി സമീപത്തെ പള്ളിയുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടെങ്കിലും പാലവും റഗുലേറ്ററും നിർമിക്കുന്നതിന് അത് തടസ്സമല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാലത്തി​െൻറ നിർമാണം പൂർത്തീകരിച്ചുവെങ്കിലും റഗുലേറ്റർ നിർമാണം പാതിയിൽ ഉപേക്ഷിച്ചതാണ് വിനയായത്. പുത്തൻചിറ, മാള പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് കൃഷിഭൂമി ഉപ്പുവെള്ള ഭീഷണിയിൽനിന്ന് സംരക്ഷിക്കുന്നതിനാണ് റഗുലേറ്റർ നിർമിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന റഗുലേറ്റർ കാലപ്പഴക്കത്താൽ തുരുമ്പെടുത്ത് നശിച്ചു. താൽക്കാലിക തടയണ നിർമിച്ചാണ് ഉപ്പ് വെള്ളം തടയുന്നത്. താൽക്കാലിക തടയണ കൊണ്ട് ഉപ്പുകയറുന്നത് പൂർണമായി തടയാൻ കഴിയുന്നിെല്ലന്ന് പരാതിയുണ്ട്. പലതവണ നിർമാണം പൂർത്തീകരിക്കാൻ കരാറുകാരന് അവധി നീട്ടി കൊടുത്തിട്ടുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 30നകം നിർമാണം പൂർത്തീകരിക്കാമെന്ന് കരാറുകാരൻ പറയുന്നു. കരിമ്പട്ടികയിൽപ്പെടുത്തി അയോഗ്യനാക്കാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള നീക്കമാണ് പൊതുമരാമത്ത് നടത്തുന്നത്. അതോടൊപ്പം അവശേഷിക്കുന്ന പണികൾ മറ്റൊരു കരാറുകാരനെ ഏൽപ്പിക്കാനുമാണ് തീരുമാനം. അതേ സമയം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ നിർമാണം നീളാൻ കാരണമായെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story