Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎളൂപാറ ജലാശയം...

എളൂപാറ ജലാശയം കുടിവെള്ള പദ്ധതിക്ക് ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം

text_fields
bookmark_border
മാള: ജില്ലാതിർത്തിയിലുള്ള എളൂപാറ ജലാശയം കുടിവെള്ള പദ്ധതിക്കായി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. പാറക്കടവ് പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ളതാണ് ഈ ജലാശയം. അര കിലോമീറ്ററോളം നീളത്തിലുള്ള ജലാശയത്തിന് നൂറ് മീറ്റർ വീതിയും അതിനോടൊപ്പിച്ച് താഴ്ചയുമുണ്ട്. 1980വരെ പാറമടയായിരുന്ന സ്ഥലമാണ് പിന്നീട് ജലാശയമായി രൂപപ്പെട്ടത്. 1942മുതൽ ഇവിടെ പാറമടയുണ്ടായിരുന്നതായി പ്രദേശവാസി കല്ലേലിൽ അന്തോണി പറയുന്നു. ജലം ശുചീകരണ കേന്ദ്രം സ്ഥാപിച്ച് കുടിവെള്ള ക്ഷാമമുള്ള മേഖലയിൽ വിതരണം ചെയ്യാനാവുമെന്ന് വിദഗ്ധർ ചൂണ്ടി പറയുന്നു. മത്സ്യവളർത്തൽ കേന്ദ്രമായും ഉപയോഗപ്പെടുത്താം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇതിലെ വെള്ളം വറ്റിയിട്ടില്ല. വർഷം മുഴുവൻ പമ്പിങ് നടത്തിയാലും തീരാത്ത വെള്ളമുണ്ടിവിടെ. ജലാശയത്തി​െൻറ ഒരുഭാഗത്ത് മാത്രമാണ് സംരക്ഷണ വേലിയുള്ളത്. ഇരുകരകളിലും പഞ്ചായത്ത് റോഡുകളുണ്ട്. സ്കൂൾ വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. നാട്ടുകാർ തങ്ങളുടെ ആവശ്യങ്ങൾക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തെടുക്കുന്നുണ്ട്. ജലാശയം കേന്ദ്രീകരിച്ച് വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ പഞ്ചായത്ത് മുന്നോട്ട് വരണമെന്നാവശ്യമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story