Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണമടച്ചിട്ടും വൈദ്യുതി ...

പണമടച്ചിട്ടും വൈദ്യുതി ലൈൻ വലിച്ചില്ല; കെ.എസ്​.ഇ.ബിയിൽനിന്ന്​ വിശദീകരണം തേടും

text_fields
bookmark_border
കുന്നംകുളം: തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പണമടച്ചിട്ടും വൈദ്യുതി ലൈൻ വലിക്കാത്തതിനെ സംബന്ധിച്ച് കെ.എസ്.ഇ.ബിയിൽനിന്ന് വിശദീകരണം തേടാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. നാല് സെക്ഷനുകളിലായി 52 ലക്ഷം രൂപയാണ് നഗരസഭ അടച്ചിരുന്നത്. പുതിയ ലൈൻ സ്ഥാപിക്കാനും തകരാറിലായ വഴിവിളക്കുകളുടെ കേടുപാടുകൾ തീർക്കാനും വൈദ്യുതി വകുപ്പ് തയാറായില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. പുതിയ ലൈൻ വലിക്കാൻ ആവശ്യമായ സാധനസാമഗ്രികൾ ഇല്ലെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാർ നൽകുന്ന വിശദീകരണം. പൊതുമരാമത്തി​െൻറ ഉൾപ്പെടെ നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭ അധികാരികൾ തയാറാകുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ ഒന്നടങ്കം ഇറങ്ങിപ്പോക്ക് നടത്തി. കേരളോത്സവത്തിനിടെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഉൾപ്പെടെയുള്ള ഭരണ-പ്രതിപക്ഷ വനിത കൗൺസിലർമാരോട് മോശമായി പെരുമാറിയ നഗരസഭ ജീവനക്കാരനെതിരെ നടപടി വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. കേരളോത്സവത്തിന് തുടക്കത്തിൽ സ്വാഗതനൃത്തം അവതരിപ്പിച്ച കൗൺസിലർമാരോട് ഇറങ്ങിപ്പോകാൻ പരുഷമായ ഭാഷയിൽ ജീവനക്കാരനായ പ്യൂൺ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. വനിത അംഗങ്ങളുടെ പരാതി ഉയർന്നതോടെ ഭരണകക്ഷി അംഗങ്ങളും കുറ്റക്കാരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരനിൽനിന്ന് വിശദീകരണം തേടാൻ യോഗം തീരുമാനിച്ചു. ദേശീയ സമ്പാദ്യ പദ്ധതിയിൽ മൂന്നുകോടി സമാഹരിക്കണമെന്ന കലക്ടറുടെ ഉത്തരവ് തർക്കത്തിനിടയാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത നിലയിൽ പണം സമാഹരിക്കണമെന്നും സേവനങ്ങൾക്ക് എത്തുന്നവരിൽ നിന്ന് നിർബന്ധിത പിരിവ് ഒഴിവാക്കാനും തീരുമാനിച്ചു. കാണിപ്പയ്യൂരിൽ നഗരസഭയുടെ സ്ഥലം സൗന്ദര്യവത്കരിക്കാനും സംരക്ഷിക്കാനും രൂപരേഖ തയാറാക്കാൻ കോമേറ്റ്സ് സർക്കിളിന് അനുമതി നൽകി. വയലാർ അവാർഡ് ലഭിച്ച ടി.ഡി. രാമകൃഷ്ണനെ ആദരിക്കാനും തീരുമാനിച്ചു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മിഷ സെബാസ്റ്റ്യൻ, ഗീത ശശി, കെ.കെ. മുരളി, എ.വി. ഷാജി, അംഗങ്ങളായ ബിജു സി. ബേബി, കെ.എ. സോമൻ, കെ.എ. അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story