Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.ഡി കോളജിൽ...

എം.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം

text_fields
bookmark_border
പഴഞ്ഞി: എം.ഡി കോളജ് കാമ്പസിൽ വീണ്ടും വിദ്യാർഥികൾ തമ്മിൽ സംഘട്ടനം. വിദ്യാർഥികളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് കുന്നംകുളം എസ്.െഎ യു.കെ. ഷാജഹാ​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയത്. രണ്ടാഴ്ച മുമ്പ് കോളജ് കാമ്പസിലും കുന്നംകുളം - പഴഞ്ഞി റോഡിൽ മൂന്നിടത്തായും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എസ്.എഫ്.െഎ അനുഭാവികളായ രണ്ടാംവർഷ, അവസാന വർഷ വിദ്യാർഥികൾ തമ്മിലായിരുന്നു പ്രശ്നം. ഇത് പിന്നീട് പാർട്ടി നേതാക്കളുടെ ഇടപെടലിൽ ചർച്ച ചെയ്ത് പരിഹരിച്ചിരുന്നു. എന്നാൽ വീണ്ടും വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം നടന്നതോടെ ഇരുവിഭാഗവും പ്രിൻസിപ്പലിന് പരാതി നൽകി. പരാതികൾ പെലീസിന് കൈമാറിയതോടെ പൊലീസ് സ്ഥലത്തെത്തി. പരാതിയിൽ പേരുള്ളവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ സർവകലാശാല പരീക്ഷ നടക്കുകയാണെന്നും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും വിദ്യാർഥി സംഘടനക്കാർ ആവശ്യപ്പെട്ടു. തിരിച്ചുപോയ പൊലീസ് വൈകീട്ട് വീണ്ടുമെത്തി പ്രതികെള പിടികൂടാൻ ശ്രമിച്ചതോടെ വിദ്യാർഥികൾ ഉപരോധിച്ചു. പെൺകുട്ടികളുടെ പടമെടുക്കാൻ പൊലീസ് ശ്രമിച്ചത് വിദ്യാർഥിനികൾ ചോദ്യം ചെയ്തു. പിന്നീട് എസ്.എഫ്.െഎ പ്രവർത്തകരായ മൂന്ന് പേർ സ്റ്റേഷനിൽ ഹാജരായി അറസ്റ്റിന് വിധേയരായി. വിദ്യാർഥി സംഘട്ടനം പതിവായ ഇവിടെ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യം രക്ഷിതാക്കൾ ഉയർത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story