Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപാധ്യക്ഷനെതിരെ...

ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയനീക്കം; ബി.ജെ.പിയും കോൺഗ്രസും രഹസ്യചർച്ച നടത്തി

text_fields
bookmark_border
കുന്നംകുളം: ഭൂരിപക്ഷമില്ലാതെ ഭരണം നടത്തുന്ന കുന്നംകുളം നഗരസഭയിൽ സി.പി.എം അംഗമായ വൈസ് ചെയർമാനെതിെര അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബി.ജെ.പി നീക്കം. ഇതി​െൻറ ഭാഗമായി ഒൗദ്യോഗിക കോൺഗ്രസ്, ആർ.എം.പി അംഗങ്ങളുമായി ബി.ജെ.പി ചർച്ച നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും കൂടിയായ വൈസ് ചെയർമാൻ പി.എം. സുരേഷിനെതിരെയാണ് അവിശ്വാസ പ്രമേയ നീക്കം നടക്കുന്നത്. ഇക്കാര്യത്തിൽ ഒൗദ്യോഗിക കോൺഗ്രസ് ഉൾപ്പെടുന്ന ആറുപേരും പിന്തുണ പ്രഖ്യാപിച്ചതായി സൂചന. ആർ.എം.പിയും പ്രമേയത്തെ അനുകൂലിക്കാൻ തയാറാണെന്ന് ബി.ജെ.പിക്ക് ഉറപ്പു നൽകി. എന്നാൽ കോൺഗ്രസിലെ വിമതരായ ആറുപേർ വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെന്നാണ് അറിയുന്നത്. പ്രമേയം കൊണ്ടുവരുന്ന സാഹചര്യത്തിൽ ആവശ്യമായ തീരുമാനം കൈക്കൊള്ളാമെന്നാണ് ഇവരുടെ നിലപാട്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി െതരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് തേടിയെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് ഇവരുടെ മേൽ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇവരുടെ സസ്പെൻഷൻ തുടരുന്നതിനിടയിലാണ് ഒൗദ്യോഗിക കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയുമായി അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് രഹസ്യ ചർച്ച നടത്തിയിട്ടുള്ളത്. ബി.ജെ.പി, കോൺഗ്രസ്, ആർ.എം.പി അംഗങ്ങൾ ഒന്നിച്ച് അവിശ്വാസ പ്രമേയത്തിന് നീക്കം ആരംഭിച്ചതോടെ പുതിയ വൈസ് ചെയർമാൻ ആരാകണമെന്ന ചർച്ചയാണ് അണിയറയിൽ നടക്കുന്നത്. കോൺഗ്രസ് ഒൗദ്യോഗിക പക്ഷം ആവശ്യപ്പെടുന്നയാളെ അംഗീകരിക്കാൻ മറ്റുള്ള കക്ഷികൾ തയാറല്ല. സി.എം.പി അംഗത്തെ നിർദേശിച്ചാൽ ബി.ജെ.പി അനുകൂലിക്കിെല്ലന്നതും പ്രതിസന്ധിയാവും.
Show Full Article
TAGS:LOCAL NEWS 
Next Story