Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുദ്ധജലപദ്ധതി ജലരേഖ

ശുദ്ധജലപദ്ധതി ജലരേഖ

text_fields
bookmark_border
കൊടകര: നിര്‍മാണം പാതിവഴിയില്‍ സ്തംഭിച്ച ശുദ്ധജല പദ്ധതിയുടെ ജലസംഭരണി കാടുമൂടുന്നു. മറ്റത്തൂര്‍കുന്നില്‍ എട്ടുവര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണിക്കാണ് ഈ ദുര്‍ഗതി. മറ്റത്തൂര്‍ പഞ്ചായത്തിലെ കാവനാട് മുതല്‍ മൂന്നുമുറി വരെയുള്ള പ്രദേശങ്ങളിലേക്കും കൊടകര പഞ്ചായത്തിലെ പഴമ്പിള്ളി, വട്ടേക്കാട് എന്നീ പ്രദേശങ്ങളിലേക്കും ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഒമ്പത് വര്‍ഷം മുമ്പ് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ഒരുകോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 60ലക്ഷം രൂപയാണ് അനുവദിച്ചത്. മറ്റത്തൂര്‍കുന്നിന് മുകളില്‍ മൂന്നുലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും കുറുമാലിപ്പുഴയോരത്തെ ആറ്റപ്പിള്ളിക്കടവില്‍ പുതിയ കിണറും പമ്പുഹൗസുമടങ്ങിയതായിരുന്നു പദ്ധതി. പമ്പുഹൗസില്‍നിന്ന് ജലസംഭരണിയിലേക്ക്് കിലോമീറ്ററോളം നീളത്തില്‍ പമ്പിങ് മെയിനും 2010 മീറ്റര്‍ നീളത്തില്‍ വിതരണപൈപ്പുകളും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ സ്തംഭിക്കുകയായിരുന്നു. മറ്റത്തൂര്‍ കുന്നിനു മുകളില്‍ പണികഴിച്ച ജലസംഭരണി നോക്കുകുത്തിയായി നിൽക്കുകയാണ്. 14 മാസം കൊണ്ട് പണികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് 2008 സെപ്റ്റംബര്‍ 28ന് മറ്റത്തൂര്‍ കുടിവെള്ളപദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. അന്നത്തെ ജലവിഭവ മന്ത്രിയായിരുന്ന എന്‍.കെ. പ്രേമചന്ദ്രനായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2009 ഡിസംബറില്‍ കമിഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട പദ്ധതി ഒമ്പതുവര്‍ഷമായിട്ടും എങ്ങുമെത്താതെ കിടക്കുകയാണ്. പദ്ധതിക്കായി മറ്റത്തൂര്‍കുന്നിനു മുകളില്‍ ജലസംഭരണി നിര്‍മിക്കുക മാത്രമാണുണ്ടായത്. കരാറുകാരന്‍ ൈകയൊഴിഞ്ഞതിനാല്‍ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടന്നില്ല. രണ്ടുപഞ്ചായത്തുകളിലായി 16,258 പേര്‍ക്ക് പ്രതിദിനം 40 ലിറ്റര്‍ വീതം വെള്ളമെത്തിക്കാനുതകുന്നതായിരുന്നു പദ്ധതി. 2015 ഓടെ 25,150 പേര്‍ക്ക് ദിനംപ്രതി ഒരുദശലക്ഷം ലിറ്റര്‍ വർധിപ്പിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. 2002ല്‍ എന്‍.സി.പി.സി പ്രോഗ്രാമിലുള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച മറ്റത്തൂര്‍ കുടിവെള്ളപദ്ധതി ഏറെക്കാലം ഫയലുകളില്‍ കുരുങ്ങിക്കിടന്നു. 2006ല്‍ എം.എല്‍.എ പ്രഫ. സി. രവീന്ദ്രനാഥി​െൻറ പരിശ്രമഫലമായാണ് നിര്‍മാണം തുടങ്ങാനായത്. ജലസംഭരണിയുടെ പണികള്‍ ഏറെവൈകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും ആറ്റപ്പിള്ളിയിലെ കിണറും പമ്പുഹൗസും ഇപ്പോഴും കടലാസില്‍ തന്നെയാണ്. മുപ്പതുകോടിയോളം ചെലവഴിച്ച് മറ്റത്തൂരില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിർദിഷ്ട സമഗ്രകുടിവെള്ള പദ്ധതിക്കായി ഈ ജലസംഭരണിയെ ഉപയോഗപ്പെടുത്താനാണ് നീക്കം.
Show Full Article
TAGS:LOCAL NEWS 
Next Story