Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷനരി പരിശോധനക്ക്​...

റേഷനരി പരിശോധനക്ക്​ കൊണ്ടുപോകുന്നത്​ തടഞ്ഞു

text_fields
bookmark_border
ചേർപ്പ്: താലൂക്ക് സപ്ലൈ ഒാഫിസറുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത റേഷൻകടയിലെ അരി പരിശോധനക്ക് കൊണ്ടുപോകാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവരും നാട്ടുകാരുടെ ആവശ്യത്തെ അനുകൂലിച്ചു. മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയി പരിശോധന നടത്തുന്നതിൽ വിശ്വാസമില്ലെന്ന് നാട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ കുറെനേരം വാക്കുതർക്കം നടന്നു. ചേർപ്പ് എസ്.െഎയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ആലോചിച്ച് ഇന്ന് തീരുമാനമെടുക്കാമെന്ന ധാരണയിൽ ഉദ്യോഗസ്ഥർ മടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story