Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിറ്റി പൊലീസ് നിയമപഠന...

സിറ്റി പൊലീസ് നിയമപഠന ക്ലാസ്​

text_fields
bookmark_border
തൃശൂർ: സിറ്റി പൊലീസ് അസോസിയേഷ​െൻറ നിയമ പഠന സ്കൂളി​െൻറ പത്താമത് ക്ലാസ് ഭരണവിഭാഗം അസി.കമീഷണർ എം.കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീട്ടിലേക്കുള്ള ബസ് യാത്രക്കിടെ മാലമോഷ്ടാക്കളായ തമിഴ് സ്ത്രീകളെ പിടികൂടിയ ഐ.ജി ഓഫിസിലെ എ.എസ്.ഐ ജോസ്, കേസന്വേഷണത്തിൽ മികവ് തെളിയിച്ച എ.എസ്.ഐ ജോസഫ്, പൊലീസ് ഓഫിസർമാരായ സിബു, പ്രശോഭ്, ജീവൻ എന്നിവരെ അനുമോദിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ അന്വേഷണ നടപടികൾ എന്ന വിഷയത്തിൽ റിട്ട. എസ്.പി സി.കെ. രാമചന്ദ്രനും കേസന്വേഷണത്തി​െൻറ ബാലപാഠങ്ങൾ എന്ന വിഷയത്തിൽ ക്രൈംബ്രാഞ്ച് എ.എസ്.ഐ ജയൻ കുണ്ടുകാടും ക്ലാസെടുത്തു. ഈസ്റ്റ് എസ്.ഐ എം.ജെ. ജിജോ, അസോസിയേഷൻ സെക്രട്ടറി ബിനു ഡേവിസ്, പ്രസിഡൻറ് എം.സി. ബിജു, നിയമ പഠന സ്കൂൾ കൺവീനർ പി.കെ. കരുണൻ, ജോ.കൺവീനർ സി.ഡി. സുധീഷ്, സി.വി. മധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story