Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ചുവിളക്കിലെ വെള്ള...

അഞ്ചുവിളക്കിലെ വെള്ള ചോർച്ച; ഒടുവിൽ കോർപറേഷൻ രംഗത്തിറങ്ങി

text_fields
bookmark_border
തൃശൂർ: പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പരിഹരിക്കാനുള്ള ശ്രമം കോർപറേഷൻ തുടങ്ങി. അഞ്ച് വിളക്കിന് സമീപം ഒരു മാസമായി വെള്ളം പാഴാവുകയാണ്. വ്യാപാരികളും ചുമട്ടു തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമടക്കം പലരും കൗൺസിലർമാരോടും നേരിട്ടും പരാതി പറഞ്ഞിട്ടും അനങ്ങാപ്പാറ നയം തുടരുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നിട്ട് ദിവസങ്ങളായി. കുടിവെള്ളം വൻതോതിൽ പാഴായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. റൗണ്ടിൽ നിന്ന് ഹൈറോഡിലേക്കുള്ള പൈപ്പാണ് പൊട്ടിയത്. ഇൗ െവള്ളം കാനയിലെ മാലിന്യത്തോടൊപ്പം ചേർന്ന് അഞ്ചു വിളക്കിന് സമീപം കെട്ടിക്കിടക്കുകയാണ്. പൈപ്പുവഴി തുറന്നു വിടുന്ന വെള്ളം രാവിലെയും വൈകീട്ടുമാണ് കൂടുതലായി റോഡിലേക്കൊഴുകുന്നത്. ഇവിടെ നടപ്പാതയിലെ സ്ലാബ് നീക്കി കാനയിലെ മാലിന്യം മാറ്റിയ ശേഷമേ ചോർച്ചയുള്ള സ്ഥലം കണ്ടുപിടിക്കാൻ കഴിയൂ എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. ഇതനുസരിച്ച് കാനയിലെ മാലിന്യം നീക്കലാണ് ഇപ്പോൾ നടക്കുന്നത്. മൂന്നു ദിവസംകൊണ്ട് ചോർച്ച കണ്ടെത്താമെന്നാണ് പ്രതീക്ഷയെന്ന് കരാറുകാരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story