Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാർപാപ്പയുടെ ഇന്ത്യ...

മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് മുഖ്യമന്ത്രി മുൻകൈ എടുക്കണം

text_fields
bookmark_border
മുഖ്യമന്ത്രിക്ക് അനിൽ അക്കരയുടെ കത്ത് തൃശൂർ: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അനിൽ അക്കര എം.എൽ.എയുടെ കത്ത്. കേന്ദ്രസർക്കാർ അനുമതി നൽകാത്തതിനെത്തുടർന്ന് മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വൈകുന്ന സാഹചര്യത്തിലാണ് കത്ത്. മാർപാപ്പയുടെ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകാത്തത് ഖേദകരവും പ്രതിഷേധാർഹവുമാണ്. മതേതര വിരുദ്ധ നിലപാടുകൾ, ന്യൂനപക്ഷ പീഡനം എന്നിവക്കെതിരെ ശക്തമായ നിലപാടും നടപടിയും സ്വീകരിക്കുന്ന സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും ഈ വിഷയത്തിൽ സർക്കാറി​െൻറ അഭിപ്രായം വ്യക്തമാക്കുകയോ, കേന്ദ്രത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല. മതേതര മൂല്യങ്ങൾ ഉ‍യർത്തിപ്പിടിക്കുന്നതിൽ രാജ്യത്തിന് മാതൃകയായ കേരളവും, മുഖ്യമന്ത്രിയും വിഷയത്തിൽ നിലപാട് വ്യക്തമാക്കി മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് മുൻകൈ എടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story