Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസുരംകുണ്ട്​ ഡാം...

അസുരംകുണ്ട്​ ഡാം സന്ദർശകരെ പരിശോധിക്കും ^എം.എൽ.എ

text_fields
bookmark_border
അസുരംകുണ്ട് ഡാം സന്ദർശകരെ പരിശോധിക്കും -എം.എൽ.എ ചെറുതുരുത്തി: ചേലക്കര മണ്ഡലത്തിലെ മുടങ്ങികിടന്ന പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ യു.ആർ. പ്രദീപ് എം.എൽ.എയുടെ നിർദേശം. ആറ്റൂർ അസുരംകുണ്ട് ഡാം സന്ദർശിക്കാനെത്തുന്നവരെ പരിശോധിച്ച് മാത്രം കടത്തിവിട്ടാൽ മതിയെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറുന്നതോടെ ആരംഭിക്കും. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കരയിലേക്ക് മാറ്റും. രണ്ടാംവിള നെൽകൃഷിക്ക് കനാൽ ജലം എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. ഏരിയ സമ്മേളനം ചെറുതുരുത്തി: സി.പി.എം ചേലക്കര ഏരിയ സമ്മേളനം നവംബർ 16, 17, 18 തീയതികളിൽ ചെറുതുരുത്തിയിൽ നടക്കും. സ്വാഗതസംഘരൂപവത്കരണം ജില്ല കമ്മിറ്റി അംഗം വി.എ. ബാബു ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story