Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈവശഭൂമി പതിച്ച് നൽകണം

കൈവശഭൂമി പതിച്ച് നൽകണം

text_fields
bookmark_border
ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റിയുടെ ശിപാർശ തൃശൂർ: താലൂക്കിലെ 34 കുടുംബങ്ങള്‍ക്ക് കൈവശഭൂമി പതിച്ചു നല്‍കണമെന്ന് താലൂക്ക് അസൈന്‍മ​െൻറ് കമ്മിറ്റിയുടെ ശിപാർശ. തൃശൂർ താലൂക്ക് പരിധിയിലെ അടാട്ട് പഞ്ചായത്തിലെ 18 , അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട്, പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട്, അവണിശ്ശേരി ഒന്ന്, മുളങ്കുന്നത്തുകാവ് നാല്, പാണഞ്ചേരി ആറ്, നടത്തറ ഒന്ന് എന്നിങ്ങനെ അപേക്ഷകളാണ് വില്ലേജ് ഓഫിസര്‍മാര്‍ പരിശോധന പൂര്‍ത്തിയാക്കി സമിതിക്ക് സമര്‍പ്പിച്ചത്. കലക്ടർക്കാണ് സമിതിയുടെ ശിപാർശ. ഇതില്‍ അടാട്ട് പഞ്ചായത്തിലെ 18 അപേക്ഷകര്‍ക്ക് ഹൈകോടതി ഉത്തരവ് പ്രകാരം പട്ടയം കൊടുക്കണം. ഇതില്‍ നാല് അപേക്ഷകര്‍ക്ക് മറ്റ് ഭൂമി കൈവശമുള്ളതിനാല്‍ കലക്ടറുടെ തീരുമാനത്തിന് വിധേയമായിട്ടാണ് പട്ടയം നല്‍കുക. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിച്ചു. ലാൻഡ് അസൈന്‍മ​െൻറ് കമ്മിറ്റി കണ്‍വീനറും തൃശൂർ തഹസില്‍ദാരുമായ കെ.സി. ചന്ദ്രബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ വി.ഒ. ചുമ്മാര്‍, സുജാത കെ. മോഹന്‍ദാസ്, ബിന്ദു ബെന്നി, പി.ആർ. രജിത്ത്, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. സണ്ണി, കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി സാറാമ്മ റോബ്സണ്‍, സുനില്‍ അന്തിക്കാട്, ബേബി നെല്ലിക്കുഴി, ഒ.യു. ജോണ്‍, ഷൈജു ബഷീര്‍, ജയ്സണ്‍ ചാലിശ്ശേരി, എം.കെ. പ്രഭാകരന്‍, എം.ടി. പോള്‍സണ്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story