Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐ. എം.എ അവാർഡ്​ സന്ധ്യ ...

ഐ. എം.എ അവാർഡ്​ സന്ധ്യ ഇന്ന്​

text_fields
bookmark_border
തൃശൂർ: അസ്ഥി, സന്ധി ചികിത്സ അധ്യാപന രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവർക്കായി ഐ.എം.എ ജില്ല ഘടകം നൽകുന്ന വാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു. ആജീവനാന്ത സേവനപുരസ്കാരത്തിന് അമല മെഡിക്കൽ കോളജിലെ അസ്ഥിരോഗ ചികിത്സ വിഭാഗം മേധാവി പ്രഫ. ഡോ.സി. ജയപ്രകാശ് അർഹനായി. ഡോ. ഡൊമിനിക് പുത്തൂർ, ഡോ. കെ.ആർ. ശ്രീനാഥ്, ഡോ. ടി.കോശി ജോർജ് എന്നിവർക്കാണ് മറ്റ് പുരസ്കാരങ്ങൾ. ലോക അസ്ഥിശോഷണ ദിനമായ ഒക്ടോബർ 20ന് ഹോട്ടൽ കോവിലകം റസിഡൻസിയിലാണ് അവാർഡ് ചടങ്ങ്. ആരോഗ്യ സർവകലാശാല മെഡിക്കൽ ഡീൻ ഡോ. കെ.മോഹനൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story