Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാഭവന്‍ മണിക്ക്...

കലാഭവന്‍ മണിക്ക് ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം നല്‍കി

text_fields
bookmark_border
ചാലക്കുടി: കേരള ഫോക്‌ലോര്‍ അക്കാദമി കലാഭവന്‍ മണിക്ക് പ്രഖ്യാപിച്ച മരണാനന്തര പുരസ്‌കാരം മന്ത്രി എ.കെ. ബാലന്‍ സമ്മാനിച്ചു. മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചാലക്കുടി നഗരസഭയുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തില്‍ കേരള ഫോക്‌ലോര്‍ അക്കാദമിയും കലാഭവന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച അഖില കേരള ഓണക്കളി മത്സരത്തിൽവെച്ചാണ് പുരസ്‌കാരം നല്‍കിയത്. സി.ജെ. കുട്ടപ്പന്‍, ഡോ. എം.കെ. നമ്പ്യാര്‍, ഇന്നസ​െൻറ് എം.പി, മന്ത്രി വി.എസ്. സുനില്‍കുമാര്‍, ബി.ഡി. ദേവസി എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം കെ.ആര്‍. സുമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ആര്‍പ്പോ 2017 എന്ന് നാമകരണം ചെയ്യപ്പെട്ട ഓണക്കളി മത്സരം ബുധനാഴ്ച രാവിലെ ചലച്ചിത്രതാരം ജയറാം ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story