Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാടുന്ന വണ്ടിയെ...

ഒാടുന്ന വണ്ടിയെ പിടിച്ചുകെട്ടാൻ യന്തിരനുമായി വിദ്യാർഥി

text_fields
bookmark_border
ചാലക്കുടി: ഒാടിക്കൊണ്ടിരിക്കുന്ന വാഹനത്തെ പുറത്ത് നിന്ന് നിര്‍ത്തിക്കാമെന്ന അവകാശവാദവുമായി പ്ലസ് വൺ വിദ്യാര്‍ഥി. ആളൂര്‍ എസ്.എന്‍.വി.എച്ച്.എസ് സ്‌കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥി സെബിൻ ആണ് നിയമം ലംഘിച്ച് ഒാടുന്ന വാഹനങ്ങളും മറ്റും പിടികൂടാൻ ട്രാഫിക് െപാലീസിനും മോേട്ടാർ വാഹന വകുപ്പിനും സഹായകമാകുന്ന ഇൗ സംവിധാനം രൂപപ്പെടുത്തിയത്. സെബിൻ വികസിപ്പിച്ചെടുത്ത സംവിധാനം ഘടിപ്പിച്ച വാഹനങ്ങൾ കൈ കാണിക്കുേമ്പാൾ നിര്‍ത്താതെ പോയാൽ റിസീവറി​െൻറ സഹായത്തോടെ വാഹനത്തി​െൻറ വേഗത കുറച്ച് അപകടമുണ്ടാകാത്ത വിധം നിര്‍ത്താനാവും. ഗ്ലോബൽ പൊസിഷൻ സിസ്റ്റം (ജി.പി.എസ്) വഴിയാണ് ഇതി​െൻറ പ്രവര്‍ത്തനം. വാഹനത്തില്‍ ഘടിപ്പിച്ച ഉപകരണവും പൊലീസി​െൻറ കൈവശമുള്ള റിസീവറുമാണ് പ്രധാന ഘടകങ്ങള്‍. ഇത് ഉപയോഗിച്ച് പൊലീസിന് 100 മീറ്റര്‍ ദൂരപരിധിയില്‍ വാഹനത്തി​െൻറ വിവരങ്ങള്‍ കിട്ടും. നമ്പര്‍, ചെയ്‌സ് നമ്പര്‍, ഉടമയുടെ പേര് അടക്കമുള്ള കാര്യങ്ങള്‍ മോണിറ്ററിൽ തെളിയും. വാഹന നിർമാതാക്കള്‍ ഇത് വാഹനത്തില്‍ നേരത്തെ ഘടിപ്പിക്കണമെന്ന് മാത്രം. ഈ സര്‍ക്യൂട്ട് അഴിച്ചുമാറ്റിയാല്‍ പിന്നെ വാഹനം ഓടില്ല. പുതിയ വാഹനങ്ങളില്‍ ഇവ ഘടിപ്പിക്കൽ എളുപ്പമാണ്. ജി.പി.എസ് സംവിധാനത്തിന് 14,000 രൂപ വരുന്നിടത്ത് അതി​െൻറ നാലിലൊന്നേ ഇതിന് വിലയുള്ളൂ. സെബി​െൻറ കണ്ടുപിടിത്തത്തെപറ്റിയുള്ള വിശദാംശങ്ങൾ കേട്ട ചാലക്കുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഗതി കൊള്ളാമെന്ന അഭിപ്രായത്തിലാണ്. പൊലീസ് മേലധികാരികളെ ഇക്കാര്യം അറിയിക്കാനുള്ള ശ്രമത്തിലാണ് സെബിന്‍. ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവർ ചാലക്കുടി പോട്ട നെല്ലിപ്പുള്ളി ബിജുവി​െൻറയും സീമയുടെയും മകനായ സെബിൻ കുട്ടിക്കാലം മുതല്‍ കണ്ടുപിടിത്തങ്ങളുടെ കൂടെയാണ്. ട്രാഫിക് ബ്ലോക്കിനിടെ വാഹനത്തില്‍നിന്ന് പാഴാകുന്ന വൈദ്യുതി ശേഖരിച്ച് സംഭരിക്കാമെന്ന സെബി​െൻറ മറ്റൊരു കണ്ടുപിടിത്തം നേരത്തെ പ്രചാരം നേടിയിരുന്നു. ഇതി​െൻറ പേറ്റൻറിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പുതിയ കണ്ടുപിടിത്തത്തിന് പേറ്റൻറ് നേടാനുള്ള ശ്രമത്തിലാണ് സെബിന്‍.
Show Full Article
TAGS:LOCAL NEWS 
Next Story