Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേധാവികളുടെ അനാമത്ത്​...

മേധാവികളുടെ അനാമത്ത്​ ചെലവിന്​ കായികമേളയുടെ പേരിൽ വനം വകുപ്പിൽ നിർബന്ധ പിരിവ്​

text_fields
bookmark_border
തൃശൂർ: വനം വകുപ്പിലെ അനാമത്ത് ചെലവുകൾ നടത്താൻ പണമില്ലാതെ വന്നപ്പോൾ വനം കായികമേളയുടെ പേരിൽ ജീവനക്കാരിൽ നിന്നും നിർബന്ധിത പിരിവ്. സുവനീറി​െൻറ മറവിൽ വ്യാപക പിരിവ് വേറെയും. ജീവനക്കാരുടെ ഒക്ടോബറിലെ ശമ്പളത്തിൽ നിന്ന് 50 രൂപ സ്പോർട്സ് ഫണ്ടിലേക്ക് പിടിച്ചു. 30 ലക്ഷം രൂപ ഇങ്ങനെ കിട്ടി. സുവനീറി​െൻറ ഫണ്ട് കണ്ടെത്താൻ വ്യാപക പിരിവിനാണ് നിർദേശം. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കായിക മേളക്ക് വേണ്ടി സംഭാവന സ്വീകരിക്കാനും മേലാവിൽ നിന്ന് കൽപനയുണ്ട്. പിരിഞ്ഞു കിട്ടുന്നതിൽ നിന്ന് ഒരു ലക്ഷം രൂപ നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർക്കും ബാക്കി സ്പോർട്സ് ഫണ്ടിലേക്കും മാറ്റണമെന്നാണ് നവംബറിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന വനം കായികമേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചീഫ് കൺസർവേറ്റർ ഇറക്കിയ സർക്കുലർ. സുവനീറിന് ശേഖരിക്കുന്ന പണം ഇത്തരത്തിൽ മാറ്റേണ്ടതെന്തിനാണെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല. വനം വകുപ്പി​െൻറ ചരിത്രത്തിൽ ആദ്യമായാണ് സർക്കുലർ ഇറക്കി പിരിവ്. ലക്ഷക്കണക്കിനു രൂപ വ്യക്തികളിൽ നിന്ന് നിർബന്ധിതമായി വാങ്ങണമെന്ന നിർദേശവും സർക്കുലറിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. മൊത്തത്തിൽ ഫണ്ട് വിനിയോഗത്തിൽ വ്യക്തതയില്ലെന്നുമാണ് ആക്ഷേപം. സെപ്റ്റംബർ 27ന് ചേർന്ന യോഗത്തിലാണ് വനം കായികമേള നടത്തിപ്പ് സംബന്ധിച്ച് തീരുമാനങ്ങളെടുത്തത്. സെലക്ഷന് വേണ്ടി ഓരോ സർക്കിളിനും 60,000 രൂപയും സംസ്ഥാന കായികമേളക്ക് 15 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനിച്ചത്. അധികം വേണ്ടിവരുന്ന തുക പെരിയാർ, പറമ്പിക്കുളം ടൈഗർ ഫൗണ്ടേഷനുകൾ, വാഴച്ചാൽ, ആനമുടി എഫ്.ഡി.എ എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്താനാണ് നിർദേശം. എങ്ങനെ കണ്ടെത്തണമെന്ന് വ്യക്തതയില്ല. സർക്കാർ, വകുപ്പ് തലങ്ങളിൽ ആവശ്യമായ തുക മേളയുടെ നടത്തിപ്പിനായി ഉണ്ടെന്നിരിക്കെ എന്തിന് പിരിവ് എന്നാണ് ചോദ്യം. വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാമത്ത് ചെലവുകൾക്ക് വർഷങ്ങളാ‍യി ലഭിച്ചുവന്ന വരുമാനങ്ങൾ നിലച്ചതാണ് നിർബന്ധിത പിരിവിന് വനം മേധാവികൾ തുനിയാൻ കാരണമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഓരോ മാസവും വകുപ്പി​െൻറ ഇൻസ്പെക്ഷൻ ബംഗ്ലാവുകളുടെ ചെലവിന് റേഞ്ച് ഓഫിസർമാർ പക്കൽ നിന്ന് 7--,000 രൂപ മുതൽ 10,000 രൂപ വരെ നൽകണമെന്ന കീഴ്വഴക്കമുണ്ടായിരുന്നു. പുതുതായി വന്ന റേഞ്ച് ഓഫിസർമാർ എതിർത്തതോടെ അത് നിന്നു. ഇടതു ഭരണം വന്നതോടെ കാട് വെട്ട് ഉൾപ്പടെയുള്ള പ്രവൃത്തികൾക്ക് കൺവീനർ സംവിധാനം നിർത്തലാക്കിയപ്പോൾ വൻ വരുമാന ചോർച്ചയാണ് ഉണ്ടായത്. കൺവീനർ സമ്പ്രദായമായിരുന്നപ്പോൾ ആരുടെയെങ്കിലും പേര് കൺവീനർ എന്ന് എഴുതിെവച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ ബില്ല് മാറുകയായിരുന്നു പതിവ്. ബിൽ തുകയുടെ 10 ശതമാനം വരെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കും. ഇൗ പണം കൊണ്ടാണ് വനം വകുപ്പിെല അനാമത്ത് ചെലവുകൾ നടന്ന് വന്നിരുന്നത്. നിലച്ചുപോയ ആ വരുമാനത്തിന് പകരം വെക്കാനാണ് ഇൗ പിരിവ്. എങ്കിലേ വകുപ്പിലെ വഴിവിട്ട ചെലവുകൾ നിർബാധം നടക്കൂ.
Show Full Article
TAGS:LOCAL NEWS 
Next Story