Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാത്തലിക് സിറിയൻ...

കാത്തലിക് സിറിയൻ ബാങ്ക് ഹെഡ് ഓഫിസിലേക്ക് ബഹുജന മാർച്ച്

text_fields
bookmark_border
തൃശൂർ: കാത്തലിക് സിറിയൻ ബാങ്കി​െൻറ ജനദ്രോഹ നടപടികൾക്കും തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കുമെതിരെ ബാങ്കി​െൻറ ഹെഡ് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് ബെഫി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് പാറമേക്കാവ് പരിസരത്ത് നിന്ന് പ്രകടനം തുടങ്ങും. വിവിധ സംഘടന നേതാക്കൾ പങ്കെടുക്കും. ബാങ്കിൽ അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. സാധാരണക്കാർക്ക് ചെറുകിട വായ്പകൾ നൽകുന്നത് നിലച്ചു. ചെറുകിട, ഇടത്തരം ഇടപാടുകാരെ ബോധപൂർവം ഒഴിവാക്കുന്ന പ്രവണത വർധിച്ചു. പ്രതിസന്ധിയുണ്ടായിട്ടും ഉന്നതങ്ങളിലെ ധൂർത്തും കെടുകാര്യസ്ഥതക്കും കുറവില്ല. ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ടാണ് മാനേജ്മ​െൻറ് പെരുമാറ്റം. 25,000 രൂപയിൽ താഴെ ചെക്ക് എഴുതിയാൽ ജീവനക്കാരിൽ നിന്ന് സർവിസ് ചാർജും പിഴയും ഇൗടാക്കും. 426 ശാഖകളുള്ള ബാങ്കിൽ സ്വീപ്പർമാരും പ്യൂൺമാരും വളരെ കുറവാണുള്ളത്. ബാങ്കി​െൻറ പുതിയ നേതൃത്വം ഏകാധിപതികളെ പോലെയാണ് പെരുമാറുന്നത്. കിട്ടാക്കടമാണ് ബാങ്ക് ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധി. സ്വജനപക്ഷപാതിത്വത്തിലൂടെ നടത്തിയ വായ്പ വിതരണം മൂലമാണ് കടം കുന്നുകൂടിയത്. ബാങ്കിനകത്തെ അരുതായ്മകൾ ചൂണ്ടിക്കാട്ടിയ ട്രേഡ് യൂനിയൻ നേതാക്കളെ കൂട്ടത്തോടെ ഹെഡ് ഓഫിസിൽ നിന്ന് മാറ്റി. ബാങ്ക് അധികാരികളുടെ അസഹിഷ്ണുതക്കും ഏകാധിപത്യ പ്രവണതക്കെതിരെയുമാണ് ബഹുജന കൂട്ടായ്മയെന്നും ഭാരവാഹികൾ പറഞ്ഞു. ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, പ്രസിഡൻറ് ടി. നരേന്ദ്രൻ, ജില്ല സെക്രട്ടറി എം. പ്രഭാകരൻ, പി.എ. ഡേവിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story