Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെസ് അസോസിേയഷൻ...

ചെസ് അസോസിേയഷൻ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന്

text_fields
bookmark_border
തൃശൂർ: ചെസ് അസോസിയേഷൻ കേരളയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് നിയമാനുസൃതമല്ലെന്ന പരാതിയുമായി ഒരു കൂട്ടം ചെസ് പ്രേമികൾ. ഇതിനെതിരെ പ്രക്ഷോഭവും നിയമപോരാട്ടവും നടത്തുമെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷൻ വെബ്സൈറ്റിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ പ്രസിദ്ധപ്പെടുത്തുക, വോട്ടവകാശമുള്ള ജില്ല കമ്മിറ്റിക്ക് നോട്ടീസ് നൽകുക, റിട്ടേണിങ് ഓഫിസറെ നിയമിക്കുക, വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക എന്നീ നിയമപരമായ നടപടികൾ ചെയ്തിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. കോട്ടയം ജില്ല കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെ രഹസ്യമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജനറൽ സെക്രട്ടറിയുടെ ചൊൽപടിക്കു വഴങ്ങാത്ത ആറു ജില്ല കമ്മിറ്റികളെ പുറത്താക്കി പകരം അഡ്ഹോക്ക് കമ്മിറ്റികൾ രൂപവത്കരിച്ചാണ് വീണ്ടും ഭരണത്തിലെത്തിയത്. കേരള സ്പോർട്സ് ആക്ട് -2010 പ്രകാരം 15 ശതമാനം അംഗത്വം കളിക്കാർക്ക് മാറ്റിവെക്കണമെന്ന പ്രാഥമിക നിബന്ധനപോലും തെരഞ്ഞെടുപ്പിൽ പാലിച്ചില്ല. അഴിമതി ആരോപണങ്ങൾ ഉൾെപ്പടെയുള്ളവയിൽ അസോസിയേഷൻ സ്പോർട്സ് കൗൺസിലി​െൻറയും വിജിലൻസി​െൻറയും അന്വേഷണം നേരിടുകയാണ്. നിയമവിരുദ്ധമായി പുതിയ ഭരണസമിതിക്കെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും ചെസ് ഒളിമ്പ്യനായ എൻ.ആർ. അനിൽകുമാർ പറഞ്ഞു. സംസ്ഥാന ചാമ്പ്യനായിരുന്ന ഒ.ടി. അനിൽകുമാർ, ഫിഡെ മാസ്റ്റർ എം.ബി. മുരളീധരൻ, എം.കെ. സുനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story