Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതകർന്ന റോഡിൽ പോത്തിനെ...

തകർന്ന റോഡിൽ പോത്തിനെ കുളിപ്പിച്ച് പ്രതിഷേധം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: തകര്‍ന്ന മുധുരംപുള്ളി റോഡില്‍ പോത്തിനെ കുളിപ്പിച്ച് പ്രതിഷേധം. വര്‍ഷങ്ങളായി കുണ്ടുംകുഴിയുമായി കിടക്കുകയാണ് എടത്തിരുത്തി മധുരംപുള്ളി റോഡ്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ സൂചകമായി പോത്തിനെ കുളിപ്പിച്ചത്. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ 21ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍ പഞ്ചായത്തംഗം കെ.കെ.രാജേന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് പി.എം. നുറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.വി. രാജേന്ദ്രന്‍, ബീന മനോജ്‌, ശ്രീജ സൂരജ് എന്നിവര്‍ സംസാരിച്ചു. തണൽ ജനസേവന കേന്ദ്രം തുറന്നു കയ്പമംഗലം: പുന്നക്ക ബസാറിൽ തണൽ പാലിയേറ്റിവ് കെയർ ആൻഡ് ജനസേവനകേന്ദ്രം തുറന്നു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം ഉദ്ഘാടനം െചയ്തു. മതിലകം ഏരിയ പ്രസിഡൻറ് ലത്തീഫ് അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് ഏരിയ കോ ഓഡിനേറ്റർ പി.ഐ. അഷ്റഫ്, പഞ്ചായത്തംഗങ്ങളായ കെ.കെ. അഹമ്മദ് കബീർ, ബിന്ദു സന്തോഷ്, ഒ.എ. ജെൻട്രിൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് സഈദ്, കെ.എ. അജീഷ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story