Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുവിദ്യാഭ്യാസ രംഗം...

പൊതുവിദ്യാഭ്യാസ രംഗം മാറിക്കൊണ്ടിരിക്കുന്നു ^മന്ത്രി

text_fields
bookmark_border
പൊതുവിദ്യാഭ്യാസ രംഗം മാറിക്കൊണ്ടിരിക്കുന്നു -മന്ത്രി കൊടുങ്ങല്ലൂർ: മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുംവിധം കേരളത്തി​െൻറ പൊതുവിദ്യാഭ്യാസ രംഗം സജീവമായ മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സ്ഥാനതല ഹയർസെക്കൻഡറി അധ്യാപക അവാർഡ് നേടിയ കൊടുങ്ങല്ലൂർ ഗവ. ഹയർസെക്കൻഡറി അധ്യാപിക സി.കെ. ബേബിക്ക് സ്കൂൾ ഒരുക്കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മികച്ച എൻ.എസ്.എസ് വളൻറിയറായി തെരഞ്ഞെടുക്കപ്പെട്ട നന്ദന മോഹനനെയും അനുമോദിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ, ഉപാധ്യക്ഷ ഷില രാജ്കമൽ, വിദ്യാഭ്യാസ സ്ഥിരം സിമിതി അധ്യക്ഷൻ പി.എൻ. രാമദാസ്, എ.ഇ.ഒ വി.ജി. സുജാത, പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ്, കൗൺസിലർ ബിന്ദു പ്രദീപ്, എം.ആർ. സുനിൽദത്ത്, സന്തോഷ് ഇറ്റിത്തറ, എം.എ. ശ്രീകുമാർ, ഇ.കെ. സോമൻ, സുഗന്ധി, പ്രേംല ജ്യോതിരാജ്, ഷീല രാജേഷ്, പ്രിൻസിപ്പൽ സി. ആശ ആനന്ദ്, മിഷ മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story