Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് സിഗ്നലിൽ...

പുതുക്കാട് സിഗ്നലിൽ അപകടം ഒഴിവാക്കാൻ അടിയന്തര നടപടി; മന്ത്രി

text_fields
bookmark_border
ആമ്പല്ലൂര്‍-: പുതുക്കാട് സിഗ്നല്‍ ജങ്ഷനില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ദേശീയപാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ആമ്പല്ലൂർ, പുതുക്കാട് ജങ്ഷനുകളിലെ സിഗ്‌നലുകള്‍ ഉടന്‍ പരിഷ്‌ക്കരിക്കും. ആമ്പല്ലൂര്‍ മുതല്‍ പുതുക്കാടുവരെ സര്‍വിസ് റോഡുകളും ബസ് ബേകളും പൂര്‍ത്തിയാക്കും. നിര്‍ദിഷ്ട ഫ്ലൈഓവര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. ദേശീയപാതയില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് പുതുക്കാട്, ആമ്പല്ലൂര്‍, കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളില്‍ തെര്‍മോ പ്ലാസ്റ്റിക് റബ് സ്ട്രിപ്പ് സ്ഥാപിക്കും. ദേശീയപാത അനുബന്ധ സംവിധാനങ്ങളും അറ്റകുറ്റപ്പണികളും അടിയന്തരമായി പൂര്‍ത്തിയാക്കും. ജങ്ഷനുകളില്‍ സിഗ്നല്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പ്രത്യേക പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും. ദേശീയപാതയിലെ ഗതാഗതപ്രശ്‌നങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് ദേശീയപാത അതോറിറ്റി, നാറ്റ്പാക് പ്രതിനിധികളെ ചുമതലപ്പെടുത്തി. യോഗത്തില്‍ പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍, ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം.വാസുദേവന്‍, പുതുക്കാട് സി.ഐ എസ്.പി. സുധീരൻ, ദേശീയപാത അതോറിറ്റി, ടോള്‍ കമ്പനി അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. പുതുക്കാട് സ​െൻററിൽ മേൽപാലം: പന്തം കൊളുത്തി പ്രകടനം ആമ്പല്ലൂര്‍:- പുതുക്കാട് സ​െൻററില്‍ മേല്‍പാലം ഉടന്‍ നിര്‍മിക്കുക, യാത്രക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുക, സ്ഥലം എം.എല്‍.എയും എം.പിയും ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. എം.കെ. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ബാബുരാജ്, വി.കെ. വേലുക്കുട്ടി, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, ലിന്‍സന്‍ പല്ലന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു കാളിയേങ്കര, പഞ്ചായത്തംഗങ്ങളായ ജോളി ചുക്കിരി, സതി സുധീര്‍, തോബി തോട്ടിയാന്‍, രാജു തളിയപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story