Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴിമാവ് പാലം:...

അഴിമാവ് പാലം: വിശദീകരണവുമായി എ.ഐ.വൈ.എഫ്

text_fields
bookmark_border
അന്തിക്കാട്: അഴിമാവ് പാലം നിർമിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ രാപ്പകൽ സമരത്തിന് മറുപടിയുമായി എ.ഐ.വൈ.എഫ് രംഗത്ത്. ഗീത ഗോപി എം.എൽ.എയെ ക്ഷണിച്ച് അവർ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചായിരുന്നു പൊതുയോഗം. ഇരു യുവജന സംഘടനകളും പരസ്പരം വെല്ലുവിളിച്ചായിരുന്നു യോഗം നടത്തിയത്. നേട്ടം ചൂണ്ടിക്കാട്ടിയാണ് എ.ഐ.വൈ.എഫ് നേതാക്കൾ പ്രസംഗിച്ചതെങ്കിൽ കോട്ടം ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ നേരിട്ടത്. രാപ്പകൽ സമരത്തി​െൻറ സമാപനം ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് വിശദീകരണ യോഗം സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ.എ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എം.എൽ.എ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story