Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കുംകര യു.പി സ്കൂൾ...

വടക്കുംകര യു.പി സ്കൂൾ കെട്ടിടം ഉദ്ഘാടം

text_fields
bookmark_border
കല്‍പറമ്പ്: വടക്കുംകര ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വര്‍ഷ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, ജില്ല പഞ്ചായത്തംഗങ്ങളായ എന്‍.കെ.ഉദയപ്രകാശ്, ടി.ജി. ശങ്കരനാരായണന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.ആര്‍.വിനോദ്, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ വി.പി.സുകുമാരന്‍, ബ്ലോക്കംഗങ്ങളായ സിമി കണ്ണദാസ്, വത്സല ബാബു, മുന്‍ ബ്ലോക്ക് പ്രസിഡൻറ് കെ.സി. പ്രേമരാജന്‍, സ്ഥിരം സമിതി അധ്യക്ഷരായ മിനി ശിവദാസന്‍, കവിത സുരേഷ്, ഈനാശുപല്ലിശേരി, കണ്‍വീനര്‍ ടി.എസ്.സുനില്‍കുമാര്‍ എന്നിവർ സംസാരിച്ചു. അയ്യങ്കാവ് മൈതാനം നശിപ്പിച്ചതിൽ കായികപ്രേമികളുടെ പ്രതിഷേധം ഇരിങ്ങാലക്കുട: അയ്യങ്കാവ് മൈതാനത്ത് നടത്തിയ ഓണക്കളി മത്സരത്തിന് ശേഷം മൈതാനം നാശമാക്കിയതില്‍ വ്യാപക പ്രതിഷേധം. മൈതാനം കൂട്ടായ്മയുടെയും ലോഡ്സ് ക്ലബ് അംഗങ്ങളുടെയും ഇരിങ്ങാലക്കുടയിലെ കായിക പ്രേമികളുടെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കായിക പ്രേമികള്‍ ഒപ്പിട്ട പരാതി നഗരസഭ അധ്യക്ഷക്ക് നല്‍കി. കഴിഞ്ഞ ഞായറാഴ്ചയാണ് മൈതാനത്ത് ഓണക്കളി കോഒാഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണക്കളി മത്സരം സംഘടിപ്പിച്ചത്. മഴ പെയ്ത് കുതിര്‍ന്ന മൈതാനത്ത് കാണികളടക്കം നിരവധി പേര്‍ വാഹനങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ചെളിക്കുണ്ടായി മാറി. മൈതാനത്ത് വെള്ളം ഒഴുകിപ്പോകുന്നതിനായി ചാല് കീറുകയും ചെയ്തു. മൈതാനത്ത് മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടാണ് ഓണക്കളി മത്സരസംഘാടകർ പോയത്. വാഹനങ്ങള്‍ മൈതാനത്തേക്ക് കടക്കുന്നത് അവസാനിപ്പിക്കണമെന്നും, മൈതാനത്ത് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കായികപ്രേമികള്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story