Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടാലൻറ്​ സെർച്​ പരീക്ഷ...

ടാലൻറ്​ സെർച്​ പരീക്ഷ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
മാള: ഇൻഫർമേഷൻ ആൻഡ് ഗൈഡൻസി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടാലൻറ് ട്രീ - ടാലൻറ് സെർച് പരീക്ഷയുടെ ഫലപ്രഖ്യാപനം മലപ്പുറം സബ് കലക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ആദ്യ നാല് റാങ്കുകൾ കരസ്ഥമാക്കിയ അലൻ കെ.ജോയ് (ഹോളി ചൈൽഡ്, സ്നേഹഗിരി), മൈക്കിൾ ജേക്കബ് (ഗ്രേസ് ഇൻറർനാഷനൽ, മാള), ദേവാനന്ദ് ബിജു (സ​െൻറ് ആൻറണീസ് ഹൈസ്കൂൾ), മെഹ്റിൻ ഷക്കീർ(അൽ- അസ്ഹർ സെൻട്രൽ സ്കൂൾ) എന്നിവർക്ക് സബ് കലക്ടർ പുരസ്കാരങ്ങൾ നൽകി. സുഹൈൽ പൈലിത്തറ (സിജി ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എം.ജി യൂനിവേഴ്സിറ്റി) ക്ലാസെടുത്തു. സബ് കലക്ടർ അരുൺ കെ. വിജയന് എം.പി.മുഹമ്മദ് റാഫി ഉപഹാരം നൽകി. ഡയറക്ടർ ഉസ്മാൻ പാപ്പരത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സോന കരീം, മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.എ. അഷറഫ്, എം. ജലീൽ, അൻവർ അലി, നൗഷാദ് വൈപ്പൻ, താഹ ഹാഫിസ്, അഷറഫ് വെളുത്തേരി, ബെൻഹർ ചോലാൻ, മുനീർ എം.എസ്, അഫ്സൽ, ഫൈസൽ ബക്കർ, മുഹമ്മദ് റിയാസ്, കെ.എം. അമീറലി, നൂറുദ്ദീൻ, തൻവീർ, ആരിഫ് കോറോത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story