Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യം കുളത്തില്‍...

മാലിന്യം കുളത്തില്‍ തള്ളുന്നു

text_fields
bookmark_border
അണ്ടത്തോട്: വീടുകളില്‍ നിന്നുള്ള മാലിന്യം കുളത്തില്‍ തള്ളുന്നത് പതിവായി. തങ്ങൾപടി മുന്നൂറ്റിപ്പത്ത് റോഡിലെ കുളത്തിലാണ് പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെ മാലിന്യം തള്ളുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിൽ മാലിന്യം നിറഞ്ഞ് കൊതുകുകളുടെയും പ്രാണികളുടെയും സങ്കേതമായിരിക്കുകയാണ്. വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. സൂനാമി കോളനിയുള്‍പ്പെടെ ജനങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്ന സ്ഥലത്താണ് രോഗങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ മാലിന്യം നിറഞ്ഞ കുളമുള്ളത്. രാത്രിയുടെ മറവിലാണ് കുളത്തില്‍ മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story