Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യ വിരുദ്ധ സമരം...

മാലിന്യ വിരുദ്ധ സമരം ഡി.സി.സി ഏറ്റെടുക്കും ^ ടി.എന്‍. പ്രതാപൻ

text_fields
bookmark_border
മാലിന്യ വിരുദ്ധ സമരം ഡി.സി.സി ഏറ്റെടുക്കും - ടി.എന്‍. പ്രതാപൻ ഗുരുവായൂര്‍: നഗരസഭയിലെ മാലിന്യപ്രശ്‌നം ഡി.സി.സി ഏറ്റെടുക്കുമെന്ന് അധ്യക്ഷൻ ടി.എന്‍. പ്രതാപന്‍. തീർഥാടന കേന്ദ്രമായ നഗരം മാലിന്യത്താൽ നിറയുമ്പോൾ പരിഹരിക്കാനാവാത്തത് നഗരസഭയുടെ ഭരണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒ.കെ.ആര്‍. മേനോ​െൻറയും പെരുമ്പിലാവില്‍ ഗോപാലകൃഷ്ണ​െൻറയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപന്‍. മണ്ഡലം പ്രസിഡൻറ് ഒ.കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് പതിപ്പിച്ച റഹ്മാൻ തിരുനെല്ലൂർ, സി.പി. നായർ, വസന്തമണി, കലാമണ്ഡലം രാജൻ, സ്റ്റീഫൻ ജോസ്, വിജയലക്ഷ്മി, വഹാബ് എടപ്പുള്ളി, പി.കെ. ജോർജ്, രമണി ചങ്കത്ത് എന്നിവരെ ആദരിച്ചു. പി.കെ. അബൂബക്കര്‍ ഹാജി, കെ.ബി. ജയറാം എന്നിവർ സഹായം വിതരണം നടത്തി. വി. വേണുഗോപാല്‍, ആര്‍. രവികുമാര്‍, കെ.പി. ഉദയന്‍, അരവിന്ദന്‍ പല്ലത്ത്, കെ.പി.എ. റഷീദ്, ബാലന്‍ വാറണാട്ട്, ഷൈലജ ദേവൻ എന്നിവര്‍ സംസാരിച്ചു. 250 കുടുംബങ്ങള്‍ക്ക് കാരുണ്യസഹായം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story