Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസിനെ കണ്ട് ഓടിയ...

പൊലീസിനെ കണ്ട് ഓടിയ കഞ്ചാവ് സംഘാഗം വെള്ളക്കെട്ടിലേക്ക് ചാടി

text_fields
bookmark_border
ആമ്പല്ലൂര്‍: -കഞ്ചാവ് വിൽപനക്കെത്തിയ സംഘാംഗം പൊലീസിനെ കണ്ട് വെള്ളത്തിൽ ചാടി. അഗ്നശമനസേനയടക്കം നടത്തിയ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ ദൂരെയൊരിടത്ത് പാടത്തെ വരമ്പില്‍ അവശനിലയിൽ കണ്ടെത്തി. ഇയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടുക്കി രാജമുടി മുരുക്കാശേരി സ്വദേശി സജി വര്‍ഗീസ് ആണ് പൊലീസിനെ വെട്ടിക്കാൻ വെള്ളത്തിൽ ചാടിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ നാലംഗ സംഘത്തിലെ രണ്ടുപേരെ പെരുമ്പാവൂർ പൊലീസി​െൻറ സ്പെഷൽ സ്ക്വാഡും പുതുക്കാട് പൊലീസും ചേർന്ന് പിടികൂടിയത്. പത്ത് കിലോ കഞ്ചാവ് ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. കഞ്ചാവുമായി ബസിലെത്തിയ ഒരാളും വാങ്ങാനെത്തിയ പുതുക്കാട് സ്വദേശിയുമാണ് പിടിയിലായ മറ്റുള്ളവർ. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നാടകീയ സംഭവം. ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവരുന്നവരെന്ന് കരുതുന്ന സംഘത്തി​െൻറ ഭാഗമാണ് വെള്ളത്തിൽ ചാടിയ സജി. പെരുമ്പാവൂരിൽ നിന്ന് ബസിൽ പുറപ്പെട്ട കഞ്ചാവ് ഏജൻറിനെ െപാലീസ് അവിടം മുതൽ കാറിൽ പിന്തുടരുകയായിരുന്നു. പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ ഇറങ്ങി മുൻധാരണപ്രകാരം സാധനം കൈമാറാൻ എതിര്‍വശത്തുള്ള പെട്രോള്‍ പമ്പിനടുത്തേക്ക് എത്തി എല്ലാവരും ഒത്തുചേര്‍ന്ന സമയത്ത് പൊടുന്നനെ പെരുമ്പാവൂര്‍ പൊലീസ് ചാടിവീണു. അപകടം മനസ്സിലാക്കിയ നാലുപേരും ഒാടി. . രണ്ടുപേരെ ഉടൻ പിടികൂടി. സജിയും മുഹമ്മദ് സാദിഖും ദേശീയപാത മുറിച്ച് കടന്ന് പാടത്തേക്ക് ഓടി. രക്ഷപ്പെടാൻ സജി പാടത്തെ വെള്ളക്കെട്ടിലേക്ക് ചാടി. സംഭവമറിഞ്ഞ് നാട്ടുകാര്‍ പാടത്തെ വെള്ളക്കെട്ടിനടുത്തെത്തി. സജിയോട് കരക്കെത്താന്‍ ആവശ്യപ്പെട്ടു. വടിയും കല്ലുമായി നാട്ടുകാര്‍ ഇയാളെ വളഞ്ഞു. ഇതിനിടയില്‍ അയാൾ ദൂരേക്ക് നീന്തി. നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ അറിയിച്ചു. എസ്.ഐ സി.പി സുധീര​െൻറ നേതൃത്വത്തില്‍ പൊലീസും സ്റ്റേഷന്‍ ഇന്‍ചാർജ് ടി.കെ ജയസിങ്ങി​െൻറ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സജിയെ കരക്കെത്തിച്ചു. തുടര്‍ന്ന്. ഇയാള്‍ക്ക് വെള്ളംകുടിച്ച അവശത മാത്രമാണുള്ളതെന്ന് എസ്.ഐ എസ്.പി സുധീരന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story