Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷനിലെ കടമുറി...

കോർപറേഷനിലെ കടമുറി കൈമാറ്റം: മുൻ ഭരണസമിതിക്കെതിരെ കേസെടുക്കാൻ വിജിലൻസ്​ ശിപാർശ; ഇത്​ സംബന്ധിച്ച റിപ്പോർട്ട്​ ഇന്ന്​ നടക്കുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും

text_fields
bookmark_border
തൃശൂർ: കോർപറേഷനിലെ കടമുറി കൈമാറ്റ വിവാദത്തിൽ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിക്കെതിരെ കേസെടുക്കാൻ വിജിലൻസ് ശിപാർശ. കോർപറേഷൻ കൗൺസിലർമാർക്ക് എതിരെയും മുൻ സെക്രട്ടറിക്കെതിരെയും കേസ് എടുക്കണമെന്നാണ് ശിപാർശ. ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച നടക്കുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും. കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് മാർക്കറ്റിലെ തൃശൂർ മൊത്ത വ്യാപാര ഉപഭോക്തൃ സഹകരണ സംഘത്തിന് നൽകിയിരുന്ന കടമുറി കൈമാറിയതിൽ ഏെറ അഴിമതി നടന്നതായാണ് റിപ്പോർട്ടിലുള്ളത്. 2015ൽ രാജൻപല്ലൻ മേയറായിരിക്കുേമ്പാഴാണ് കടമുറി കൈമാറിയത്. കൈമാറ്റത്തിന് 17 ലക്ഷം രൂപ പാരിതോഷികം നൽകിയെന്ന് വ്യാപാരി വിജിലൻസിന് നൽകിയ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. തുടർന്നുവന്ന വിജിലൻസ് റിപ്പോർട്ടിലാണ് യു.ഡി.എഫ് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്ന നിർദേശമുള്ളത്. മാത്രമല്ല കടമുറി കൈമാറിയ തീരുമാനം റദ്ദാക്കി, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അന്ന് സെക്രട്ടറിയായിരുന്ന കെ.എം. ബഷീർ, കോർപറേഷന് അയച്ച കത്തി​െൻറ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിനൊപ്പമുള്ള വ്യാപാരിയുടെ മൊഴിപ്പകർപ്പ് ലഭിച്ചത്. അന്ന് സെക്രട്ടറിയായിരുന്ന കെ.എം. ബഷീറി​െൻറ കത്തിൽ, അസി. സെക്രട്ടറിയാണ് തീരുമാനത്തിൽ ഒപ്പുവെച്ചതെന്നും കടമുറി കൈമാറിയത് ശരിയായ നടപടിയാണെങ്കിലും തൃശൂർ മൊത്തവ്യാപാര ഉപഭോക്തൃ സഹകരണ സംഘത്തിന് 17 ലക്ഷം പാരിതോഷികം നൽകിയത് പരിശോധിക്കേണ്ടതുണ്ടെന്നും ഈ അടിസ്ഥാനത്തിൽ കടമുറി തിരിച്ചെടുക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ കത്തി​െൻറ അടിസ്ഥാനത്തിലാണ് കൗൺസിലിൽ ഇൗ വിഷയം അജണ്ടയായി ഉൾപ്പെടുത്തിയത്. അതിനൊപ്പം റിപ്പോർട്ട് കൂടി മേശപ്പുറത്ത്് െവക്കുന്നതോടെ ഇന്നത്തെ കൗൺസിൽ യോഗത്തിൽ വിഷയം ഏറെ കത്തും. സി.പി.എം നേതാക്കളും കൗൺസിലർമാരുമായ എം.പി. ശ്രീനിവാസനും അനൂപ് ഡേവീസ് കാടയും ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. വഴിയോര കച്ചവടക്കാരുടെ അസോസിയേഷൻ നേതാവ് പി. പരമേശ്വരൻ നമ്പീശൻ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story