Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ളം...

കുടിവെള്ളം നിഷേധിച്ചതായി പരാതി

text_fields
bookmark_border
എരുമപ്പെട്ടി: കിണറില്ലാത്ത പട്ടികജാതി കുടുംബത്തിന് പഞ്ചായത്ത് . കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് രമണി രാജ​െൻറ വാർഡിലെ ഗുണഭോക്താവും വിധവയുമായ കുന്നത്തുപുരയ്‌ക്കൽ ബിന്ദുവാണ് പരാതി നൽകിയത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയാണ് ഇവർക്ക് നിഷേധിച്ചത്. പാറക്കെട്ടുകൾ നിറഞ്ഞതും വെള്ളം കിട്ടാത്തതുമായ ഭൂമിയിലാണ് ബിന്ദു ഉൾെപ്പടെയുള്ളവരുടെ വീടുകൾ. ഗുണഭോക്തൃ കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഗാർഹിക പൈപ്പ് കണക്ഷൻ അനുവദിക്കാത്തതിന് കാരണമെന്ന് ബിന്ദു പറഞ്ഞു. പണവുമായി സമീപിച്ചപ്പോൾ സമയപരിധി കഴിഞ്ഞെന്ന് അറിയിക്കുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിന്ദുവി​െൻറ കുടുംബവുമായി കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കുടുംബത്തിന് കുടിവെള്ളം നിഷേധിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ഡി.സി.സി സെക്രട്ടറി വി.കെ. രഘു, പഞ്ചായത്തിലെ പ്രതിപക്ഷ അംഗം പി.സി. ഗോപാലകൃഷ്‌ണൻ എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story