Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാമച്ചത്തി​െൻറ ചങ്ക്​...

രാമച്ചത്തി​െൻറ ചങ്ക്​ പിളർന്ന്​ മഹാളി രോഗം

text_fields
bookmark_border
അണ്ടത്തോട്: തീരദേശ മേഖലയിലെ പ്രധാന കൃഷിയായ രാമച്ചത്തിന് മഹാളി രോഗം വ്യാപകമായി. അണ്ടത്തോട്, പെരിയമ്പലം, തങ്ങള്‍പടി, പാപ്പാളി തുടങ്ങിയ മേഖലയിലെ ഏക്കറോളം വരുന്ന കൃഷിയിടങ്ങളിലാണ് മഹാളി രോഗം പടര്‍ന്നു പിടിച്ചിട്ടുള്ളത്. രാമച്ചത്തി​െൻറ മേല്‍ഭാഗങ്ങളിലെ തണ്ടില്‍ പച്ചപ്പ് ഇല്ലാതാവുകയും മഞ്ഞ നിറം വന്ന് ഒടിഞ്ഞു വീഴുന്നതുമാണ് അവസ്ഥ. തണ്ടുകളുടെ ബലക്ഷയം നഷ്ടപ്പെട്ടാല്‍ വിളവെടുപ്പ് സമയത്ത് രാമച്ച വേരിന് ഗുണനിലവാരം കുറയുകയും വിളവെടുപ്പില്‍ വേരുകള്‍ പൊട്ടിപ്പോവുമെന്നും കര്‍ഷകര്‍ പറയുന്നു. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ഉള്‍പ്പെട്ട തീരദേശ മേഖലയിലെ കൃഷിയിടങ്ങളിലാണ് കൂടുതലായി മഹാളി രോഗം വ്യാപിച്ചിട്ടുള്ളത്. മഴയിൽ കൃഷിയിടം വെള്ളക്കെട്ടിലായതും ഒപ്പം മഹാളി രോഗവും കൂടിയായതോടെ കര്‍ഷകര്‍ ദുരിതത്തിലാണ്. മഴക്കാലം മാറിയാല്‍ ഉടൻ വിളവെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു കർഷകർ. ഇതിനിടെയാണ് മഹാളി രോഗം ബാധിച്ചത്. പ്രത്യേക ഇനം പ്രാണികള്‍ രാമച്ചത്തി​െൻറ പച്ച പിടിച്ച തണ്ടുകള്‍ ചിലയിടങ്ങളില്‍ നശിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. പ്രാണികളെ നശിപ്പിക്കാനും മഹാളി രോഗം ഇല്ലാതാക്കാനും കൃഷിഭവനില്‍ നിന്നുള്ള മരുന്ന് തളിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുമോയെന്ന സംശയത്തിലാണ് കര്‍ഷകർ. രോഗം വ്യാപകമായാല്‍ വിളവെടുപ്പ് നഷ്ടമാകുമോ എന്ന ആശങ്കയും അവരിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story