Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാമക്കാല ഹയർ സെക്കൻഡറി ...

ചാമക്കാല ഹയർ സെക്കൻഡറി സ്കൂളിന് ബസ് കൈമാറി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ചാമക്കാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച ബസ് കൈമാറി. ആദ്യ ഒാട്ടത്തിൽ എം.എൽ.എ ഇ.ടി.ടൈസണും വിദ്യാർഥികൾക്കൊപ്പമുണ്ടായി. പ്രാദേശിക വികസനഫണ്ടിൽനിന്ന് 20 ലക്ഷം ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. പല ബസുകൾ മാറിക്കയറി സ്കൂളിൽ എത്തേണ്ട ബുദ്ധിമുട്ട് കാരണം വിദ്യാർഥികൾ ഇടക്ക് വിട്ടുപോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് ഹയർ സെക്കൻഡറി വിഭാഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന അവസ്ഥയുണ്ടായി. എസ്.എസ്.എൽ.സിയിൽ നൂറ് ശതമാനം വിജയം നേടിയതി​െൻറ സമ്മാനം കൂടിയായാണ് ബസ് അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പൽ പി. നന്ദകുമാർ, വികസനസമിതി ആക്ടിങ് ചെയർമാൻ സമദ്, സമിതി അംഗങ്ങളായ പി.എ. കരീം. പ്രഫുല്ല ചന്ദ്രൻ എന്നിവരും യാത്രികരായി.
Show Full Article
TAGS:LOCAL NEWS 
Next Story