Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട് മുമ്പം...

അഴീക്കോട് മുമ്പം ജങ്കാർ സർവിസ് നവംബർ ഒന്നിന് പുനരാരംഭിക്കും

text_fields
bookmark_border
അഴീക്കോട്: അഴീക്കോട് - മുനമ്പം ജങ്കാർ സർവിസ് നവംബർ ഒന്നിന് പുനരാരംഭിച്ചേക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി 30നകം ജങ്കാർ ജില്ല പഞ്ചായത്തിന് കൈമാറുമെന്ന് കൊച്ചി കപ്പൽശാല അധികൃതർ അറിയിച്ചു. ജൂൺ 14ന് കപ്പൽശാലയിൽ കയറ്റിയ ജങ്കാർ 1.60 കോടി ചെലവിൽ പുതുക്കിപ്പണിതാണ് പുറത്തിറക്കുന്നത്. അടിഭാഗത്തെ ഷീറ്റുകൾ, ഡെക്ക്, അപ്പർ ഡെക്ക്, റാമ്പ് ,കാബിൻ, ഇരിപ്പിടങ്ങൾ എന്നിവ പുതുക്കിപ്പണിതു. വയറിങ്, പെയിൻറിങ് ജോലികൾ പൂർത്തിയാക്കിയ ജങ്കാറി​െൻറ ഇരട്ട എൻജിനുകളിലൊന്നി​െൻറ അറ്റകുറ്റപ്പണിയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ, ജില്ല പഞ്ചായത്തി​െൻറ നടപ്പുസാമ്പത്തിക വർഷത്തെ തനത് ഫണ്ടിൽ രണ്ടുകോടി വകയിരുത്തിയാണ് പദ്ധതി തയാറാക്കിയത്. ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് ശേഷം തദ്ദേശസ്വയംഭരണ വകുപ്പിൽനിന്ന് പണം ചെലവഴിക്കുന്നതിനുള്ള ഉത്തരവ് ലഭിക്കുന്നതിനും കാലതാമസം നേരിട്ടു. എസ്റ്റിമേറ്റി​െൻറ 60 ശതമാനമായ ഒരു കോടിക്കുള്ള ചെക്ക് കപ്പൽശാലക്ക് കൈമാറുന്നതിന് ഇതിനകം ജില്ല ട്രഷറിയിലേക്ക് നൽകിയതായി ജില്ല പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഒന്നാം ഘട്ട അറ്റകുറ്റപ്പണിക്കിടെ അധിക പ്രവൃത്തികൾ വേണ്ടിവരുമെന്ന് അറിയിച്ചതിനെ തുടർന്ന് വർക്ക് ഓർഡർ നൽകി യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തിക്കൊണ്ടിരിക്കയാണെന്ന് അധികൃതർ പറഞ്ഞു. മാർച്ച് 30നാണ് ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് ജങ്കാർ ഓട്ടം നിർത്തിയത്. തുടർന്ന് രണ്ടര മാസം കടവിൽ കിടന്ന ശേഷമാണ് കൊച്ചിയിൽ എത്തിച്ചത് . ജങ്കാർ നിലച്ച് നാലാഴ്ചയോളം കഴിഞ്ഞാണ് ബദൽ ബോട്ട് സർവിസ് ആരംഭിച്ചത്. ഏക ജലയാത്രാമാർഗമായ ജങ്കാർ നിലച്ചത് ഏറെ പ്രതിഷേധത്തിനും ഒട്ടേറെ സമരങ്ങൾക്കും വഴിവെച്ചു. ഇതിനിടെ സർവിസ് നടത്തിയിരുന്ന ബോട്ട് അപകട ഭീതിയുയർത്തി പലതവണ പാതിവഴിയിൽ നിലച്ചത് പ്രതിഷേധം രൂക്ഷമാക്കി. വിവിധ സമരപരിപാടികളുമായി മനുഷ്യാവകാശ കൂട്ടായ്മയും കായലിൽ നീന്തി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച മുതൽ കോൺഗ്രസ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story