Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിശക്കുന്നവരെ ഊട്ടാൻ...

വിശക്കുന്നവരെ ഊട്ടാൻ അരിപ്പെട്ടിയും

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിശക്കുന്നവരെ ഉൗട്ടാൻ നേർച്ചപ്പെട്ടിക്കൊപ്പം അരിപ്പെട്ടിയും. കോട്ടപ്പുറം സ​െൻറ് മൈക്കിൾസ് കത്തീഡ്രലിലാണ് അരിപ്പെട്ടി സ്ഥാപിച്ചത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം ഉൾകൊണ്ട് 'ആരും പട്ടിണി കിടക്കാൻ പാടില്ല' എന്ന സന്ദേശവുമായി മതബോധന വിഭാഗത്തി​െൻറ നേതൃത്വത്തിലാണ് മാലാഖയുടെ രൂപത്തിനടുത്ത് അരിപ്പെട്ടി സ്ഥാപിച്ചത്. ഇടവക ജനങ്ങൾ ദിവസവും അരികൊണ്ടുവന്ന് പെട്ടിയിൽ നിക്ഷേപിക്കും. ഇതിൽനിന്ന് അരി വാങ്ങാൻ പണമില്ലാത്തവന് ദിവസവും അരി കൊണ്ടുപോകാം. വീട്ടിൽ ആഘോഷങ്ങൾ നടക്കുേമ്പാൾ ഒരു വിഹിതം പെട്ടിയിൽ നിക്ഷേപിക്കണമെന്ന് കത്തീഡ്രൽ വികാരി ഫാ. ജോഷി മുട്ടിക്കൽ നിർദേശിച്ചിരുന്നു. ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് മതബോധന ഡയറക്ടർ ഡോ. ആൻറണി അറക്കൽ ആദ്യ നിക്ഷേപം നടത്തി. ഫാ. ജോജോ പയ്യപ്പിളി, ഡീക്കൺ ആൻറണി ഇലഞ്ഞിക്കൽ, സി. ജർമ്മയിൽ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story