Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിറക്കല്‍ ചെറുപുഴ...

ചിറക്കല്‍ ചെറുപുഴ പദ്ധതി നിയമക്കുരുക്കിൽ

text_fields
bookmark_border
കയ്പമംഗലം: തീരദേശത്തി​െൻറ കാര്‍ഷിക മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കരുതിയ . പദ്ധതി നിലച്ചിട്ട്‌ പത്തുമാസം. ഉദ്യോഗസ്ഥനും കരാറുകാരനും തമ്മിലുള്ള തര്‍ക്കമാണ് പദ്ധതി നിര്‍ത്തിവെക്കാന്‍ കാരണം. പുതിയ കരാറുകാരനെ കണ്ടെത്തിയെങ്കിലും പഴയ കരാറുകാരൻ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചതാണ് പദ്ധതി കുരുക്കിലാക്കിയത്. ഏപ്രില്‍ ഒന്നിന് ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ നേരിട്ടെത്തി വിഷയത്തില്‍ ഇടപെട്ടെങ്കിലും പദ്ധതി നിര്‍മാണത്തില്‍ പുരോഗതി ഉണ്ടായില്ല. മണ്ണ് പരിശോധനയില്‍ വന്ന അപാകതയാണ് പദ്ധതിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയതെന്നാണ് പഴയ കരാറുകാര​െൻറ വാദം. രണ്ടു കോടിക്ക് മുകളിലുള്ള പദ്ധതികളില്‍ ഐ.ഡി.ആര്‍.വി. (ഇന്‍വെസ്റ്റിഗേഷന്‍ ഡിസൈന്‍ ആൻഡ് റിസർച് വിങ്) ആണ് മണ്ണ് പരിശോധന നടത്തേണ്ടത്. ഈ വിഷയത്തില്‍ അങ്ങനെ ഉണ്ടായില്ല. പദ്ധതിയുടെ ഭാഗമായി ഒമ്പത് കിലോമീറ്ററുള്ള തോടി​െൻറ മിക്കയിടത്തും കരിങ്കല്‍ പാര്‍ശ്വഭിത്തികള്‍ കെട്ടേണ്ടതുണ്ട്. ചളിങ്ങാട് കൂനിപ്പറമ്പില്‍ ഇതിനായി തോടി​െൻറ അരിക് കുഴിച്ചപ്പോള്‍ അടിഭാഗം ചെളിയും മണലുമാണ് എന്ന് മനസ്സിലായി. എന്നാല്‍, കരാറില്‍ അടിഭാഗം വെട്ടുകല്ലാണ് എന്നാണത്രേ കാണിച്ചിരുന്നത്. ചെളിയും മണലും നിറഞ്ഞ സ്ഥലത്ത് കരിങ്കല്‍ ഭിത്തി കെട്ടിയാല്‍ ഏതു സമയത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. ഈ വിവരം ഇറിഗേഷന്‍ വകുപ്പിനെ അറിയിച്ചപ്പോള്‍ പൈലിങ് നടത്താനും അതിനുമീതെ ഭിത്തികെട്ടാനും നിര്‍ദേശിച്ചു. എന്നാല്‍, ഇതിന് എസ്റ്റിമേറ്റില്‍ വ്യത്യാസം വരുത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടാണ് കരാറുകാരന്‍ നിര്‍മാണം നിര്‍ത്തിവെച്ചത്. പദ്ധതിക്കായി കോഴിത്തുമ്പിലും കൂനിപ്പറമ്പിലുമായി അഞ്ച് ചിറകള്‍ മാത്രമാണ് ഇതുവരെ നിര്‍മിച്ചിട്ടുള്ളത്. പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് ഇ.ടി.ടൈസൻ എം.എല്‍.എ ജലവിഭവ മന്ത്രിക്ക് കത്ത് നല്‍കുകയും യോഗം ചേര്‍ന്ന് കരാറുകാരനെ മാറ്റി, പുതിയ കരാറുകാരനെ നിയമിക്കുകയുമായിരുന്നു. മന്ത്രി വി.എസ്. സുനില്‍കുമാറി​െൻറ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.8 കോടിയാണ് പദ്ധതിക്ക് നീക്കിവെച്ചിട്ടുള്ളത്. എടത്തിരുത്തി,- കയ്പമംഗലം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചിറക്കല്‍- ചെറുപുഴ തോടുവഴി ശുദ്ധജലം പ്രവഹിപ്പിച്ച് രണ്ട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമവും കൃഷി, ജലസേചന പ്രശ്നങ്ങളും പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂത്തുമാക്കല്‍ ഷട്ടറിനടിയിലൂടെ കെ.എല്‍.ഡി.സി കനാലില്‍നിന്ന് ടണല്‍ വഴി ഈ തോട്ടിലേക്ക് ശുദ്ധജലം എത്തിക്കണമെങ്കില്‍ ആദ്യം തോട് നവീകരിക്കുകയും ഉപതോടുകള്‍ക്ക് ചീര്‍പ്പുകളും കനാലുകളും നിര്‍മിക്കേണ്ടതുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story