Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആമ്പല്ലൂർ സെൻററിലെ...

ആമ്പല്ലൂർ സെൻററിലെ ബസപകടങ്ങൾ; കെ.എസ്.ആർ.ടി.സിക്ക് നോട്ടീസ്

text_fields
bookmark_border
ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂര്‍ സ​െൻററില്‍ ബസുകള്‍ നിര്‍ത്തുന്നതിനെ തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് പുതുക്കാട് പൊലീസ് നോട്ടീസ് നല്‍കി. സ്റ്റോപ്പില്‍ നിര്‍ത്താതെ പ്രധാനപാതയില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. പല തവണ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയുമായി മുന്നോട്ട് പോകുന്നത്. പ്രധാന പാതയില്‍ നിര്‍ത്തി ആളെ കയറ്റുന്ന ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് പുതുക്കാട് സി.ഐ എസ്.പി. സുധീരന്‍ അറിയിച്ചു. എന്നാല്‍ നോട്ടീസ് നല്‍കിയിട്ടും ബസുകളും സ്വകാര്യ വാഹനങ്ങളും ദേശീയപാതയില്‍ തന്നെയാണ് നിര്‍ത്തുന്നത്. അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റി ബസ്സ്റ്റോപ്പിന് മുമ്പില്‍ ഡിവൈഡറില്‍ സംരക്ഷണവേലി സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ സംരക്ഷണവേലി അവസാനിക്കുന്നിടത്താണ് ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.
Show Full Article
TAGS:LOCAL NEWS 
Next Story