Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂളുകൾ...

സ്​കൂളുകൾ ജനങ്ങളുടേതാണെന്ന ബോധം ഉണ്ടാക്കണം ^മന്ത്രി

text_fields
bookmark_border
സ്കൂളുകൾ ജനങ്ങളുടേതാണെന്ന ബോധം ഉണ്ടാക്കണം -മന്ത്രി കുന്നംകുളം: വിദ്യാലയങ്ങളിലെ ഭൗതിക, അക്കാദമിക വളർച്ചക്കുള്ള വികസന പ്രവർത്തനങ്ങൾ ജനകീയമാക്കണമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി നിയോജക മണ്ഡലം തലത്തിൽ കുന്നംകുളത്ത് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളെ മനസ്സിലാക്കാൻ അധ്യാപകർ തയ്യാറാകണം. സ്കൂളുകൾ ജനങ്ങളുടേതാണെന്ന ബോധം ഉണ്ടാക്കിയെടുക്കണം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾ വിദ്യാലയ വികസനങ്ങൾക്കാവശ്യമായ പദ്ധതി തയാറാക്കണം. അത് ദീർഘവീക്ഷണത്തോടെയായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം തലത്തിൽ തയാറാക്കിയ വികസന രേഖ അവതരിപ്പിച്ചു. ക്ലാസ് മുറികൾ ഹൈടെക് ആക്കുക, ലൈബ്രറി, ലാബ് ശാക്തീകരണം, കായികാരോഗ്യ വിദ്യാഭ്യാസം പരിപോഷിപ്പിക്കൽ, പെൺകുട്ടികളുടെ കായികാരോഗ്യ സംരക്ഷണത്തിന് ഉൗന്നൽ നൽകുന്ന പരിശീലനം, അടിസ്ഥാന ഭാഷ ഗണിതശേഷി കൈവരിക്കൽ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾക്ക് പ്രാധാന്യം നൽകുന്ന പരിശീലനം, അടിസ്ഥാന ഭാഷ ഗണിത ശേഷി കൈവരിക്കൽ, പാചകപ്പുര, ഡൈനിങ് ഹാൾ നവീകരണം, ജൈവ വൈവിധ്യ ഉദ്യാനം, സ്കൂൾ പച്ചക്കറിത്തോട്ടം, ശൗചാലയങ്ങൾ, പെൺവിദ്യാർഥി സൗഹൃദ ശുചിമുറി, ഭിന്നശേഷി കുട്ടികൾക്ക് ശുചിമുറി, ഒാട്ടിസം സ​െൻറർ, തെറാപ്പി, കൗൺസിലിങ് സ​െൻററുകൾ, ശാസ്ത്ര പഠന കേന്ദ്രം, ആധുനിക കായിക പരിശീലന സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം എന്നിവ ലക്ഷ്യമിട്ടുള്ള രേഖയാണ് അവതരിപ്പിച്ചത്. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം. പത്മിനി, ജില്ല പഞ്ചായത്തംഗം കെ. ജയശങ്കർ, ബ്ലോക്ക് പ്രസിഡൻറുമാരായ എ.വി. സുമതി, ബസന്തലാൽ, എ.ഇ.ഒ പി. സച്ചിദാനന്ദൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. സതീശൻ, ഷെർലി ദിലീപ് കുമാർ, മീന ശലമോൻ, രമണി രാജൻ, യു.പി. ശോഭന, ബി.ആർ.സി ബി.പി.ഒ ജോൺ ബി. പുലിക്കോട്ടിൽ, മുകുന്ദൻ, ബിന്ദു പരമേശ്വരൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story