Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടമൊളിപ്പിച്ച്​...

അപകടമൊളിപ്പിച്ച്​ അസുരൻകുണ്ട്​ ഡാം; സാമൂഹിക വിരുദ്ധരുടെ ഇഷ്​ട​േകന്ദ്രം

text_fields
bookmark_border
ചെറുതുരുത്തി: ആറ്റൂർ അസുരൻകുണ്ട് ഡാം മദ്യപാനത്തി​െൻറയും അനാശാസ്യ പ്രവർത്തനങ്ങളുടെയും താവളമാകുന്നു. വനമധ്യത്തിലെ ഡാമിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും പോകാവുന്ന അവസ്ഥയാണ്. ചെക്ക്പോസ്റ്റ് ഉണ്ടെങ്കിലും പരിശോധിക്കാനോ ചോദ്യം ചെയ്യാനോ ആരുമില്ല. വടക്ക് ആറ്റൂർ കാടും തെക്ക് വാഴാനി വനവും കിഴക്ക് തോന്നൂർക്കര കാടും പടിഞ്ഞാറ് അകമല വനവും അതിര് നിൽക്കുന്നതിന് നടുക്ക് ഒരു ദ്വീപ് കണക്കെയാണ് അസുരൻകുണ്ട് അണക്കെട്ട്. പച്ചപ്പി​െൻറ വന സൗന്ദര്യമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ആറ്റൂർ സ​െൻററിൽനിന്ന് മൂന്ന് കിലോമീറ്ററാണ് അണക്കെട്ടിലേക്കുള്ളത്. സ​െൻററിൽനിന്ന് അരക്കിലോമീറ്റർ മാറി വനംവകുപ്പി​െൻറ ഒരു ചെക്ക്പോസ്റ്റ് കടന്ന് വേണം ഇവിടെ എത്താൻ. മുൻകാലങ്ങളിലെല്ലാം ഇവിടെ കാര്യമായി പരിശോധന നടന്നിരുന്നു. എന്നാൽ, അതെല്ലാം ഇപ്പോൾ നിലച്ച മട്ടാണ്. ഇതോടെ ഡാമിലേക്ക് ആർക്കും ഏതു സമയത്തും ആരെയും കൂസാതെ പോകാമെന്നായി. മദ്യപാനത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കുമാണ് പലരും ഇപ്പോൾ ഡാമിലേക്ക് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മച്ചാട് വനംറേഞ്ച് പരിധിയിലാണ് ആറ്റൂർ കാട്. ഡാമാകെട്ട ഇറിഗേഷൻ വകുപ്പി​െൻറ അധീനതയിലും. മദ്യപാനത്തിനും പ്ലാസ്റ്റിക്കിനും നിരോധം ഏർപ്പെടുത്തി സന്ദർശകരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും ഇവരെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. സുരക്ഷ സംവിധാനങ്ങളുമില്ല. മദ്യപിച്ച് ലക്കുകെട്ട് ഡാമിലേക്കിറങ്ങുേമ്പാഴാണ് പലരും അപകടത്തിൽപെടുന്നത്. കഴിഞ്ഞ ദിവസം ചെർപ്പുളശേരിയിൽ നിന്നെത്തിയ മൂവർ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചതും ഇങ്ങനെയാണ്. രണ്ടു വർഷം മുമ്പ് ആറ്റൂർ സ്വദേശിയായ വിദ്യാർഥിയും ഡാമിൽ മരിച്ചിരുന്നു. തയ്യൽ പരിശീലന കേന്ദ്രം തുറന്നു ചെറുതുരുത്തി: ദേശമംഗലം അൽ അമീൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും ശ്രീപുഷ്കരം ഫാറൂഖ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ തയ്യൽ പരിശീലന കേന്ദ്രം തുറന്നു. യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് നാസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫസലുറഹ്മാൻ, സുലൈമാൻ അൻവരി, അബ്ദുറഹ്മാൻ, അൽഅമീൻ, ഹാഫിസ് അബ്ദുൽ കരീം, മുഹമ്മദാലി ബാഖവി, സിദ്ദീഖ്, ഉസ്മാൻ മുസ്ലിയാർ, എം.എം. സിദ്ദീഖ്, കെ.ആർ. മുഹമ്മദ് അൻവരി, മൊയ്തീൻ ഹാജി, കെ.എം. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story